ഉദുമ: സ്ഥാനിക രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താരെ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ചിറമ്മൽ പ്രാദേശിക സമിതിയുടെയും മാതൃസമിതിയുടെയും സംയുക്ത വാർഷിക ജനറൽബോഡി യോഗം ആദരിച്ചു. പ്രസിഡൻറ് ദാമോദരൻ കൊപ്പൽ അധ്യക്ഷത വഹിച്ചു. ആചാരസ്ഥാനമേറ്റെടുത്ത ഉദയകുമാർ നാലിട്ടുകാരന് ചടങ്ങിൽ സ്വീകരണം നൽകി. പ്രാദേശിക സമിതിയുടെ ചികിത്സ സഹായ ഫണ്ടിൻെറ ഉദ്‌ഘാടനവും അതേ വേദിയിൽ നടന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കെ. ആദിത്യൻ, സൗപർണിക ദിനേശൻ, കെ. ശ്രുതി, കിപ്ടിക് കരുൺ എന്നിവരെ അനുമോദിച്ചു. പാലക്കുന്ന് ക്ഷേത്ര പ്രസിഡൻറ് അഡ്വ. കെ. ബാലകൃഷ്ണൻ, മുൻ പ്രഡിഡൻറ് സി.എച്ച്. നാരായണൻ, കുഞ്ഞിക്കണ്ണൻ ആയത്താർ, കുതിർമ്മൽ കുഞ്ഞിരാമൻ, പ്രഭാകരൻ പാറമ്മൽ, ടി. രാജൻ, രാഘവൻ തല്ലാണി, പ്രജിത് പുത്യക്കോടി, പ്രേമ ശ്രീധരൻ, രമ ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2020 11:59 PM GMT Updated On
date_range 2020-12-28T05:29:21+05:30കുഞ്ഞിക്കണ്ണൻ ആയത്താർക്ക് ആദരം
text_fieldsNext Story