Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവിനോദ സഞ്ചാര...

വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ തിരക്കേറുന്നു

text_fields
bookmark_border
കാസർകോട്​: കോവിഡ്​ ഇളവുകൾ വന്നതോടെ . ജില്ലയിലെ വിവിധ ബീച്ചുകളിലും മറ്റുമാണ്​ സന്ദർശകരെത്തുന്നത്​. അവധി ദിവസങ്ങളിൽ ഈ തിരക്ക്​ വർധിക്കും. മറ്റു ജില്ലകളിൽനിന്നും സംസ്​ഥാനങ്ങളിൽനിന്നും വരുന്ന സഞ്ചാരികളും കുറവല്ല. ബേക്കൽ കോട്ട, പള്ളിക്കര ബീച്ച്​, മഞ്ഞംപൊതിക്കുന്ന്​, പൊസഡിഗുംബെ തുടങ്ങിയ സ്​ഥലങ്ങളിൽ ഞായറാഴ്​ചകളിൽ അനുഭവപ്പെട്ടത്​ നല്ല തിരക്കാണ്​. വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക്​ ജീവൻ വെക്കുന്നത്​ ഇതോടനുബന്ധിച്ചുള്ള ചെറുകിട കച്ചവടക്കാർക്കും ആശ്വാസമാവുകയാണ്​. മാസങ്ങളായി ദുരിതത്തിലായിരുന്നവരിൽ പലരും മറ്റു പല ജോലികളും ചെയ്​താണ്​ കുടുംബം പുലർത്തിയത്​. ഇത്തരക്കാർക്ക്​ ഇപ്പോൾ കച്ചവടം തിരിച്ചുവരവി​ൻെറ പാതയിലാണ്​. അതേസമയം, ജില്ലയിലെ ഭക്ഷണശാലകൾക്ക്​ രാത്രി ഒമ്പതുവരെ മാത്രം സമയമനുവദിച്ചത്​ സഞ്ചാരികളെ കുഴക്കുകയാണ്​. ഭക്ഷണം കഴിക്കാൻ വൈകീട്ട്​ ഏഴുമുതൽ തന്നെ ഹോട്ടലുകൾ തപ്പി നടക്കേണ്ട അവസ്​ഥയാണെന്ന്​ കർണാടകയിൽ നിന്നെത്തിയ കുടുംബം പറഞ്ഞു. ksd beach: ഞായറാഴ്​ച പള്ളിക്കര ബീച്ചിൽ അനുഭവ​പ്പെട്ട തിരക്ക്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story