ചെറുവത്തൂർ: പള്ളിപ്പാറയിലെ ഇ.കെ. നായനാർ വോളിബാൾ അക്കാദമിയിൽ 2021 വർഷത്തേക്കുള്ള അഡ്മിഷൻ തുടങ്ങി. കഴിഞ്ഞവർഷം നൂറോളം കുട്ടികൾക്ക് കേരളത്തിലെ മികച്ച കോച്ചിൻെറ ശിക്ഷണത്തിലാണ് പരിശീലനം നൽകിയത്. സംസ്ഥാന-ജില്ല ചാമ്പ്യൻഷിപ്പിൽ നിരവധി കുട്ടികൾക്ക് പങ്കെടുക്കുന്നതിന് വേണ്ടി അവസരം ലഭിച്ചിരുന്നു. കേരളത്തിലെ വോളിബാൾ രംഗത്ത് നൂതനമായ രീതിയിൽ പരിശീലനം നൽകുന്ന പി.കെ. മനോജിൻെറ ശിക്ഷണത്തിലാണ് ഇക്കുറിയും പരിശീലനം നൽകുക. പരിശീലനത്തിനായി നിലവിൽ മൂന്ന് ഗ്രൗണ്ടുകളും വാൾ പ്രാക്ടീസുമുണ്ട്. പരിശീലനത്തിന് ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയെടുക്കുന്നതിന് അക്കാദമിക്ക് കഴിഞ്ഞിട്ടുണ്ട്. ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് അഡ്മിഷന് വേണ്ടിയുള്ള സെലക്ഷൻ ക്യാമ്പ് നടക്കും. 10 വയസ്സു മുതൽ 18 വയസ്സു വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സെലക്ഷൻ ക്യാമ്പിൽ പങ്കെടുക്കാം. കൂടുതൽ ഭൗതികസാഹചര്യം മെച്ചപ്പെടുന്നത്തുതിനുവേണ്ടി മിനി ജിം, മിനി വോളി ഗ്രൗണ്ട് എന്നിവ ഉണ്ടാക്കുന്നതിനുള്ള തയാറെടുപ്പിലാണ് അക്കാദമി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2020 12:00 AM GMT Updated On
date_range 2020-12-27T05:30:34+05:30ഇ.കെ. നായനാർ വോളിബാൾ അക്കാദമിയിൽ അഡ്മിഷൻ തുടങ്ങി
text_fieldsNext Story