Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകഥ പറയുന്ന ഫോട്ടോകൾ:...

കഥ പറയുന്ന ഫോട്ടോകൾ: ശ്രദ്ധേയമായി 'സ്നേഹക്കൂട്'

text_fields
bookmark_border
ചെറുവത്തൂർ: കുഞ്ഞുമനസ്സുകളിൽ സാമൂഹികബോധവും സഹകരണ മനോഭാവവും വളർത്തുകയെന്ന ലക്ഷ്യത്തോടെ ഒരുക്കിയ സ്നേഹക്കൂട് ശ്രദ്ധേയമായി. ഫോക്കസ് ക്ലിക്ക് ഫോട്ടോസി​ൻെറ ബാനറിലാണ് ഹ്രസ്വചിത്രം നിർമിച്ചത്. ഫോട്ടോകൾ കഥപറയുന്ന നൂതന മാർഗത്തിലൂടെയാണ് ചിത്രം ആസ്വാദകർക്ക് മുന്നിലേക്കെത്തുന്നത്. പ്രളയം തെരുവിലേക്ക് വലിച്ചെറിഞ്ഞ രണ്ട് സഹോദരന്മാരുടെ ജീവിതമാണ് കഥാതന്തു. പഠനമോഹം ഉള്ളിലൊതുക്കി വയറുനിറക്കാൻ പ്ലാസ്​റ്റിക് ശേഖരണത്തിനിറങ്ങുന്ന ഈ സഹോദരങ്ങളെ ഒരുകൂട്ടം വിദ്യാർഥികൾ ചേർത്തുപിടിക്കുന്നതാണ് കഥാതന്തു. കയ്യൂർ ഗവ. ഹയർ സെക്കൻഡറിയിലെ കുട്ടികളാണ് ഇതിൽ അഭിനയിച്ചത്. ചലച്ചിത്രതാരം ഉണ്ണിരാജ് ചെറുവത്തൂരാണ് ഇതി​ൻെറ ക്രിയേറ്റിവ് ഹെഡ്. ബാലചന്ദ്രൻ എരവിൽ കഥയും അനീഷ് ഫോക്കസ് സംവിധാനവും കാമറയും നിർവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story