Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസായുധ...

സായുധ അക്രമരാഷ്​ട്രീയത്തെ തള്ളിപ്പറയണം -വെല്‍ഫെയര്‍ പാര്‍ട്ടി

text_fields
bookmark_border
കാസർകോട്: കേരളത്തിലെ രാഷ്​ട്രീയ പാര്‍ട്ടികള്‍ നിരന്തരം തുടരുന്ന കൊലപാതക രാഷ്​ട്രീയം അവസാനിപ്പിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡൻറ്​ മുഹമ്മദ്‌ വടക്കേക്കര ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് അബ്​ദുറഹ്‌മാന്‍ ഔഫ് എന്ന ഇടതുമുന്നണി പ്രവര്‍ത്തകന്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാല്‍ കൊലചെയ്യപ്പെട്ട സംഭവം അത്യന്തം അപലപനീയമാണ്. കൊല ചെയ്തവരും അതിനിടയായ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയവരും അണികളെ സായുധവത്കരിക്കുന്ന നടപടി പാര്‍ട്ടികള്‍ അവസാനിപ്പിക്കുകയാണ് വേണ്ടത്. നിസ്സാരമായി ആരംഭിക്കുന്ന രാഷ്​ട്രീയ തര്‍ക്കങ്ങള്‍ കൊടും കൊലപാതകത്തിലേക്ക് നീങ്ങുന്നത് അണികളെ സായുധവത്കരിക്കുന്നതുകൊണ്ടാണ്. കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കുന്നതും ഗൂഢാലോചന നടത്തിയ ഉന്നതരെ രക്ഷിക്കാനുള്ള വഴിയൊരുക്കുന്നതും കൊലപാതക രാഷ്​ട്രീയം തുടരാന്‍ കാരണമാകുന്നു. ജില്ലയിലെ എല്ലാ ജനാധിപത്യ വിശ്വാസികളും സായുധ സംഘട്ടനം നടത്തുന്ന രാഷ്​ട്രീയ പാര്‍ട്ടികളെ തള്ളിപ്പറയണം. രാഷ്​ട്രീയ സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ തന്നെ കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പൊലീസ് സന്നദ്ധമാകണം. കാഞ്ഞങ്ങാട്ടെ കൊലപാതകം സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെയെല്ലാം നിയമ നടപടിക്ക് വിധേയമാക്കണമെന്നും അദ്ദേഹം വാർത്തകുറിപ്പിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story