Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകുവൈത്ത് അസോ....

കുവൈത്ത് അസോ. വിദ്യാഭ്യാസ അവാർഡ് സമർപ്പണം നാളെ

text_fields
bookmark_border
കാസർകോട്: കുവൈത്തിലെ കാസർകോട് ജില്ലക്കാരുടെ പൊതുവേദിയായ കാസർകോട് എക്സ്​പാട്രീയേറ്റ് അസോസിയേഷ​ൻെറ (കെ.ഇ.എ) ആറാമത് വിദ്യാഭ്യാസ അവാർഡ് വിതരണം ശനിയാഴ്ച നടക്കും. ഉച്ചക്ക് രണ്ടു മുതൽ കാസർകോട് പുതിയ ബസ് സ്​റ്റാൻഡ് പരിസരത്തുള്ള ക്യാപിറ്റൽ ഇന്നിൽ നടക്കുന്ന ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയാവും. കെ.ഇ.എയുടെ നാലാമത് കമ്യൂണിറ്റി അവാർഡ് കരസ്ഥമാക്കിയ യഹ്​യ തളങ്കര പങ്കെടുക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കെ.ഇ.എ അംഗങ്ങളുടെ മക്കൾക്കാണ് എല്ലാ വർഷവും അവാർഡ് നൽകുന്നത്. 80 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ച കുട്ടികളുടെ രക്ഷിതാക്കളിൽ നിന്ന്​ ലഭിച്ച അപേക്ഷയിൽനിന്ന് തിരഞ്ഞെടുത്ത ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് കാഷ് അവാർഡും മെമ​േൻറായും നൽകി ആദരിക്കും. 49 പേർക്കാണ് ഇത്തവണ വിദ്യാഭ്യാസ അവാർഡ് നൽകുന്നത്. അംഗങ്ങൾക്ക് ഒട്ടേറെ സഹായ പദ്ധതികൾ നൽകി 16 വർഷമായി പ്രവർത്തിച്ചുവരുന്ന സംഘടന ജില്ലയിലും സാമൂഹിക ജീവകാരുണ്യ രംഗത്ത് നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. അംഗമായിരിക്കെ മരണപ്പെടുന്നവരുടെ കുടുംബത്തെ സഹായിക്കുന്ന പദ്ധതിയുടെ ഭാഗമായി മൂന്നു പേരുടെ കുടുംബത്തിനുള്ള സഹായവും നിലവിലെ ഒരംഗത്തിനുള്ള ചികിത്സ സഹായവും ചടങ്ങിൽ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ കെ.ഇ.എ ജനറൽ സെക്രട്ടറി സലാം കളനാട്, കോഓഡിനേറ്റർ അഷ്‌റഫ്‌ തൃക്കരിപ്പൂർ, കെ.ഇ.എ മുൻ ചെയർമാൻ എൻജിനീയർ അബൂബക്കർ, നവാസ് തളങ്കര, സമീയുല്ല, കബീർ തളങ്കര എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story