കാസർകോട്: അധികൃതർ ക്വാറി ഉടമകളെയും വാഹനങ്ങളെയും പീഡിപ്പിക്കുന്നതായി ചെങ്കൽ ക്വാറി ഉടമകൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് ചെങ്കൽ ക്വാറികൾ അനിശ്ചിതകാലത്തേക്ക് അടച്ചിടും. പാരിസ്ഥിതികാനുമതി ലഭിക്കാത്തതിനാൽ ജിയോളോജി വകുപ്പിന് ക്വാറി ലൈസൻസ് അനുവദിക്കാൻ കഴിയുന്നില്ല. നിലവിലുണ്ടായിരുന്ന കമ്മിറ്റി പുനഃസ്ഥാപിച്ച് പാരിസ്ഥിതികാനുമതി നൽകാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും അതുവരെ ചെങ്കൽ ഖനനത്തിന് താൽക്കാലികാനുമതി നൽകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ല കലക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്. നടപടി ഉണ്ടാകുന്നതുവരെ ചെങ്കൽ മേഖല സ്തംഭിപ്പിക്കാനാണ് തീരുമാനം. നിർബന്ധിതാവസ്ഥയിൽ സമരത്തിലേക്ക് ഇറങ്ങേണ്ടി വന്നവരാണെന്നും വ്യാഴാഴ്ച മുതൽ കലക്ടറേറ്റിനു മുന്നിൽ റിലേ നിരാഹാര സമരം തുടങ്ങിയതായും നേതാക്കൾ പറഞ്ഞു. പിഴ ഈടാക്കി വാഹനങ്ങൾ വിട്ടുതരുന്നതിനുപകരം ചെങ്കൽ മേഖലയെ പീഡിപ്പിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമമെന്നും അവർ കുറ്റപ്പെടുത്തി. വാർത്തസമ്മേളനത്തിൽ മുനീർ ഭാരതീയൻ, എം. വിനോദ് കുമാർ, ചന്ദ്രൻ അരയാലുങ്കാൽ, അബ്ദുൽ ഖാദർ, നിസാമുദ്ദീൻ, ഷാഫി കന്യപ്പാടി എന്നിവർ സംബന്ധിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2020 11:59 PM GMT Updated On
date_range 2020-12-25T05:29:32+05:30ചെങ്കൽ ക്വാറികൾ അടച്ചിട്ടു; ഉടമകൾ റിലേ നിരാഹാര സത്യഗ്രഹം തുടങ്ങി
text_fieldsNext Story