Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകൊലപാതകികളെ ഉടൻ...

കൊലപാതകികളെ ഉടൻ പിടികൂടണം -അസീസ്​ കടപ്പുറം

text_fields
bookmark_border
കാഞ്ഞങ്ങാട്: കല്ലൂരാവിയിലെ എൽ.ഡി.എഫ് പ്രവർത്തകൻ അബ്​ദുൽ റഹ്​മാൻ അഉൗഫിനെ ക്രൂരമായി കൊലപ്പെടുത്തിയ മുസ്​ലിം ലീഗ് പ്രവർത്തകരെയും സഹായിച്ചവരെയും എത്രയും പെ​െട്ടന്ന് പിടികൂടണമെന്ന് ഐ.എൻ.എൽ ജില്ല ജനറൽ സെക്രട്ടറി അസീസ് കടപ്പുറം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച് ലീഗ് കോട്ടയിൽ അട്ടിമറി വിജയം നേടിയ ഐ.എൻ.എല്ലിലെ ഫൗസിയക്ക് വേണ്ടി സജീവമായി മുൻനിരയിൽ നിന്ന് പ്രവർത്തിച്ചതി​ൻെറ വൈരാഗ്യം വെച്ചാണ് കൊലപ്പെടുത്തിയത്. പരാജയ ഭീതിപൂണ്ട മുസ്​ലിം ലീഗ് പ്രവർത്തകർ കാഞ്ഞങ്ങാടി​ൻെറ പലഭാഗത്തും കൊലഭീഷണി മുഴക്കി അഴിഞ്ഞാടുകയാണ്. അക്രമികൾക്ക് സാമ്പത്തിക സഹായം ചെയ്ത് പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ കേസെടുത്ത് അവരെയും അറസ്​റ്റ്​ ചെയ്യണമെന്ന് അസീസ് കടപ്പുറം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story