കാസർകോട്: നവകേരളത്തിൻെറ വികസന രൂപരേഖക്കുള്ള ആശയസംവാദത്തിനായി കേരള പര്യടനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്‌ച കാസർകോെട്ടത്തും. പടന്നക്കാട് ബേക്കൽ ക്ലബ് ഓഡിറ്റോറിയത്തിൽ വൈകീട്ട് നാലിന് ജില്ലയിലെ വിവിധ മേഖലകളിലെ വിദഗ്‌ധരും പ്രമുഖരുമായി ചർച്ച നടത്തും. പ്രത്യേകം ക്ഷണിച്ച നൂേറാളം പേർ പങ്കെടുക്കും. വ്യവസായ, വാണിജ്യ, വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക, സാംസ്‌കാരിക, എൻജിനീയറിങ് തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുക്കും. ജില്ലയിൽ പ്രത്യേകിച്ചും സംസ്ഥാനത്ത് പൊതുവേയും നടപ്പാക്കേണ്ട പദ്ധതികളുടെ നിർദേശങ്ങൾ തേടും. വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ നിർദേശങ്ങൾ സ്വീകരിക്കും. അഭിപ്രായങ്ങളും നിർദേശങ്ങളും എഴുതിയും നൽകാം. 2016ൽ നവകേരള മാർച്ചിൻെറ ഭാഗമായും പിന്നീട് മുഖ്യമന്ത്രിയായ ശേഷവും പിണറായി വിജയൻ പ്രമുഖരുമായി നടത്തിയ സംവാദത്തിൽ ഉയർന്ന നിർദേശങ്ങൾ നടപ്പാക്കിയതും പരിശോധിക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2020 11:59 PM GMT Updated On
date_range 2020-12-25T05:29:20+05:30മുഖ്യമന്ത്രി നാളെ ജില്ലയിൽ
text_fieldsNext Story