Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകർഷകർക്ക്...

കർഷകർക്ക് ഐക്യദാർഢ്യവുമായി അധ്യാപകർ

text_fields
bookmark_border
കാഞ്ഞങ്ങാട്: കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന തെറ്റായ കാർഷിക നയങ്ങൾക്കെതിരെ സമരം ചെയ്യുന്ന ഇന്ത്യയിലെ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ ഐക്യദാർഢ്യ ധർണ സംഘടിപ്പിച്ചു. ധർണ ജില്ലപഞ്ചായത്തംഗവും മഹിള അസോസിയേഷൻ ജില്ല സെക്രട്ടറിയുമായ പി. ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ എ.ആർ. വിജയകുമാർ അധ്യക്ഷത വഹിച്ചു. സംസ്​ഥാന വൈസ് പ്രസിഡൻറ്​ കെ. രാഘവൻ,സംസ്ഥാന സമിതിയംഗം സി.എം. മീനാകുമാരി തുടങ്ങിയവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി. ദിലീപ് കുമാർ സ്വാഗതവും ജോ.​ സെക്രട്ടറി കെ.വി. രാജേഷ് നന്ദിയും പറഞ്ഞു. പി മോഹനൻ, പ്രദീഷ്, കെ. ലളിത, ബാബുരാജ്, വിഷ്ണു നമ്പൂതിരി, പി. ശ്രീകല, എം. ബാലൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story