Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightചെങ്കൽ ലോറികൾ...

ചെങ്കൽ ലോറികൾ പിടിച്ചെടുത്തതിൽ വിട്ടുവീഴ്​ചയില്ലാതെ കലക്​ടർ; സമരവുമായി ചെങ്കൽ ​തൊഴിലാളികൾ

text_fields
bookmark_border
കാസർകോട്​: ചെങ്കൽ ലോറികൾ പിടിച്ചെടുത്തതിൽ വിട്ടുവീഴ്​ചയില്ലാതെ കലക്​ടർ മുന്നോട്ട്​. ഇതോടെ സമരം ശക്​തമാക്കാൻ ചെങ്കൽ ​തൊഴിലാളികൾ തീരുമാനിച്ചു. ഇതിനു മുന്നോടിയായി ബുധനാഴ്​ച കലക്​ടറേറ്റിലേക്ക്​ മാർച്ച്​ നടത്തി. ചെങ്കൽ-ക്വാറി തൊഴിലാളികളോട് റവന്യു ഉദ്യോഗസ്ഥർ തുടരുന്ന നിലപാടിനെതിരെയാണ്​ തൊഴിലാളികൾ കലക്ടറേറ്റിലെക്ക് മാർച്ച്​ സംഘടിപ്പിച്ചത്​. ചൊവ്വാഴ്ച രാവിലെയാണ്​ ചെങ്കൽ കയറ്റി പോവുകയായിരുന്ന നാല് ലോറികൾ കറന്തക്കാട് വെച്ച് റവന്യൂ വിഭാഗം പിടിച്ചെടുത്തത്​. എന്നാൽ, ലോറികൾ ഇതുവരെ വിട്ടു നൽകിയിട്ടില്ല. കാസർകോട് താലൂക്കിൽ ചെങ്കൽ-ക്വാറി മേഖലയെ ആശ്രയിച്ച് 4000 തൊഴിലാളി കുടുംബങ്ങൾ ഇപ്പോൾ പട്ടിണിയിലായിരിക്കുകയാണെന്നും ഉപാധികളോടെ ഖനനം ആവാമെന്ന് പറഞ്ഞ റവന്യു ഉദ്യോഗസ്ഥർ ഇപ്പോൾ ഇതി​ൻെറ പേരിൽ ലോറികൾ പിടിച്ചെടുത്ത് 10,000 രൂപ മുതൽ 25,000 രൂപ വരെ പിഴ ചുമത്തി ക്രൂശിക്കുകയാണെന്നും ക്വാറി ഉടമകൾ പറയുന്നു. നടപടി തുടർന്നാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ്​ ഉടമകളുടെയും തൊഴിലാളികളുടെയും തീരുമാനം. മാർച്ച്​ ചെങ്കൽ ക്വാറി ഓണേഴ്‌സ് അസോസിയേഷൻ മുൻ ജില്ല പ്രസിഡൻറ് സുകുമാരൻ നായർ ഉദ്​ഘാടനംചെയ്​തു. മുനീർ ഭാരതീയൻ അധ്യക്ഷത വഹിച്ചു. ഹുസൈൻ ബേർക്ക സ്വാഗതം പറഞ്ഞു. വിനോദ് കുമാർ, ലത്തീഫ് നാരമ്പാടി, നിസാമുദ്ദീൻ, ഖാദർ, വിവിധ രാഷ്​ട്രീയ പ്രതിനിധികളായ അബ്​ദുല്ല കുഞ്ഞി ചെർക്കള, ജമീല ഹമീദ്, സുധാമ ഗോസാഡ എന്നിവർ സംസാരിച്ചു. കലക്​ടർക്കെതിരെ ബ്ലോക്ക്​ പഞ്ചായത്തംഗം കാസർകോട്​: ചെങ്കൽ തൊഴിലാളികൾക്കായി സംസാരിക്കാൻ ചെന്ന തന്നെ ജില്ല കലക്​ടർ സംസാരിക്കാൻ കൂട്ടാക്കാതെ അപമാനിച്ചതായി കാസർകോട്​ ബ്ലോക്ക്​ പഞ്ചായത്തംഗം ജമീല അഹമ്മദ്​ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ചൊവ്വാഴ്​ച തൊഴിലാളികളാണ്​ ലോറികൾ പിടിച്ച വിവരം പറഞ്ഞ്​ വിളിച്ചത്​. തഹസിൽദാറെ വിളിച്ചപ്പോൾ കലക്​ടറുടെ സ്​ക്വാഡ്​ പിടിച്ചതെന്ന്​ അറിയാൻകഴിഞ്ഞു. കലക്​ട​േററ്റിൽ ബന്ധ​പ്പെട്ടപ്പോൾ പിഴക്കു പുറമെ വണ്ടികൾ 50 ദിവസത്തോളം പിടിച്ചിടുമെന്നും ഉദ്യോഗസ്​ഥർ പറഞ്ഞു. ഇക്കാര്യം സംസാരിക്കാനാണ്​ കലക്​ടറെ കാണാൻ പോയത്​. വീട്ടിലാണെന്നറിഞ്ഞപ്പോൾ അങ്ങോട്ടുപോയി. എന്നാൽ, ഓഫിസിൽ കാണാ​മെന്നുപറഞ്ഞ്​ ഗൺമാൻ മടക്കി. ചൊവ്വാഴ്​ച വൈകീട്ട്​ നാലുമുതൽ 5.30 വരെ നിന്നിട്ടും കാണാനായില്ല. ബുധനാഴ്​ച വീണ്ടും കലക്​ട​േററ്റിലെത്തി. തൊഴിലാളികൾ ലോറികളും കൊണ്ടു വന്നിരുന്നു. എന്നാൽ, യോഗത്തിലാണെന്നു പറഞ്ഞ്​ കലക്​ടറെ കാണാനായില്ല. തുടർന്ന്​, റവന്യു മന്ത്രിയെയും എം.എൽ.എയെയും ബന്ധ​പ്പെട്ടു. ഇതോടെ ചെങ്കൽ തൊഴിലാളി പ്രതിനിധികളെ മാത്രം കാണാ​മെന്നും ജനപ്രതിനിധി പാടില്ലെന്നും കലക്​ടർ പറഞ്ഞതായി ജമീല കുറ്റപ്പെടുത്തി. സ്​ത്രീ എന്ന പരിഗണനപോലും തരാതെ തന്നെ അപമാനിക്കുകയാണ്​ കലക്​ടർ ചെയ്​തതെന്നും ഇതിനെതിരെ മുഖ്യമന്ത്രിക്ക്​ പരാതി നൽകുമെന്നും അവർ കൂട്ടിച്ചേർത്തു. ചെങ്കൽ ലോറികൾക്ക്​ നിയമാനുസൃതമായി പെർമിറ്റ്​ നൽകാൻ അധികൃതർ തയാറാവണമെന്നും അല്ലെങ്കിൽ തൊഴിലാളികൾ നടത്തുന്ന എല്ലാ സമരത്തിലും ഒപ്പമുണ്ടാകുമെന്നും ജമീല അഹമ്മദ്​ വ്യക്​തമാക്കി. ksd kallu: ചെങ്കൽ ക്വാറി ഓണേഴ്‌സ് അസോസിയേഷൻ കാസർകോട്​ ഏരിയ കമ്മിറ്റി നടത്തിയ കലക്​ട​​റേറ്റ്​ മാർച്ച്‌ മുൻ ജില്ല പ്രസിഡൻറ്​ സുകുമാരൻ നായർ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story