Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightപി.ഡി.പി ഹൈവേ മാർച്ച്

പി.ഡി.പി ഹൈവേ മാർച്ച്

text_fields
bookmark_border
കാസർകോട്: കേന്ദ്ര സർക്കാറി​ൻെറ കാർഷിക ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ തലസ്​ഥാനനഗരിയിൽ കർഷകർ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച്​ ഡിസംബർ 26ന് പി.ഡി.പി സംസ്​ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന രാജ്ഭവൻ മാർച്ചി​ൻെറ ഭാഗമായി പി.ഡി.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈവേ മാർച്ച് നടത്തി. പി.ഡി.പി സംസ്​ഥാന ജനറൽ സെക്രട്ടറി അജിത്കുമാർ ആസാദ്, പി.ഡി.പി കാസർകോട് ജില്ല കമ്മിറ്റി പ്രസിഡൻറ് ചുമതല വഹിക്കുന്ന സംസ്​ഥാന സെക്രട്ടറി സുബൈർ പടുപ്പിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കാർഷികവിളകൾ തലയിലേന്തി ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയാണ്​ ഹൈവേ മാർച്ച്​ നടത്തിയത്​. സംസ്​ഥാന ജനറൽ സെക്രട്ടറിമാരായ എസ്​.എം. ബഷീർ കുഞ്ചത്തൂർ, ഗോപി കുതിരക്കൽ എന്നിവർ സംസാരിച്ചു. ജില്ല വൈസ്​ പ്രസിഡൻറ് ശാഫി ഹാജി അഡൂർ, ജില്ല സെക്രട്ടറി അബ്​ദുറഹ്​മാൻ പുത്തിഗെ, പി.ടി.യു.സി സംസ്​ഥാന ജനറൽ സെക്രട്ടറി യൂനുസ്​ തളങ്കര, മൊയ്തു ബേക്കൽ തുടങ്ങിയവർ ഹൈവേ മാർച്ചിന് നേതൃത്വം നൽകി.
Show Full Article
TAGS:
Next Story