കാഞ്ഞങ്ങാട്: കേരള സർക്കാർ എല്ലാ മേഖലയിലുമുള്ള ജനങ്ങൾക്കായി പ്രവർത്തിക്കുേമ്പാൾ കേന്ദ്ര സർക്കാർ കുത്തകകൾക്കുവേണ്ടി നയം രൂപവത്കരിക്കുകയും അവർക്ക് സൗജന്യം വാരി വിതരണം ചെയ്യുകയുമാണെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ പറഞ്ഞു. കാഞ്ഞങ്ങാട്ട് ജോയൻറ് കൗൺസിൽ ജില്ല പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മറ്റ് ഏത് സംസ്ഥാനത്തും നൽകാത്ത തരത്തിൽ ജനങ്ങൾക്ക് ആശ്വാസം നൽകുന്ന പദ്ധതികളുമായി കേരളത്തിലെ ഇടതുപക്ഷ സർക്കാർ ബദൽ സൃഷ്ടിച്ചുകൊണ്ട് മുന്നോട്ടുപോകുകയാണ്. കൃഷിക്കാർക്ക് അവരുടെ അതിജീവനത്തിന് എല്ലാ വിധത്തിലുള്ള സഹായവും സർക്കാർ നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി. ജില്ല പ്രസിഡൻറ് കെ. പ്രീത അധ്യക്ഷത വഹിച്ചു. സുനിത കരിച്ചേരി രക്തസാക്ഷി പ്രമേയവും പ്രദീപ്കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജോയൻറ് കൗൺസിൽ ചെയർമാൻ ഷാനവാസ് ഖാൻ, ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കാൽ, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം നരേഷ് കുമാർ കുന്നിയൂർ, സംസ്ഥാന കമ്മിറ്റി അംഗം എൻ. മണിരാജ് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി വി. ഭുവനേന്ദ്രൻ സ്വാഗതവും കരുണാകരൻ രാവണേശ്വരം നന്ദിയും പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2020 11:58 PM GMT Updated On
date_range 2020-12-21T05:28:05+05:30കേന്ദ്രം കുത്തകകളെ പ്രോത്സാഹിപ്പിക്കുന്നു -ഗോവിന്ദൻ പള്ളിക്കാപ്പിൽ
text_fieldsNext Story