Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപാർട്ടികളിൽ...

പാർട്ടികളിൽ സി.പി.എമ്മിന്​ കൂടുതൽ സീറ്റ്​

text_fields
bookmark_border
കാസർകോട്​: ജില്ലയിലെ തദ്ദേശഭരണ സ്​ഥാപനങ്ങളിലെ നാല്​ തലങ്ങളിലും സി.പി.എമ്മിന്​ കൂടുതൽ സീറ്റ്​. ജില്ല ഡിവിഷനുകൾ ഉൾ​െപ്പടെ 877 വാർഡുകളിൽ സി.പി.എമ്മിന്​ 423 സീറ്റുകൾ ലഭിച്ചു. ജില്ല പഞ്ചായത്തിൽ ഒമ്പതിൽ മത്സരിച്ച്​ നാലും ബ്ലോക്കിൽ 53ൽ മത്സരിച്ച്​ 30ഉം നഗരസഭകളിൽ 46ൽ മത്സരിച്ച്​ 38, ഗ്രാമ പഞ്ചായത്തുകളിൽ 352ൽ മത്സരിച്ച്​ 239 സീറ്റുകളും സി.പി.എമ്മിനു ലഭിച്ചു. ഇടതുപക്ഷത്ത് സി.പി.​െഎക്ക്​ 24 ഗ്രാമ പഞ്ചായത്തു വാർഡുകളിലും നാലു ബ്ലോക്കുകളിലും രണ്ട്​ നഗരവാർഡുകളിലും ഒരു ജില്ല ഡിവിഷനിലും പ്രാതിനിധ്യമുണ്ടായി. ​െഎ.എൻ.എല്ലിന്​ നാലു പഞ്ചായത്തു വാർഡുകൾ ലഭിച്ചു. നഗരസഭയിൽ നാലും സീറ്റുകൾ ലഭിച്ചിട്ടുണ്ട്​. ലോക്​ താന്ത്രിക്കിന്​ ഒരു ജില്ല ഡിവിഷനും ഒരു നഗരവാർഡും ലഭിച്ചു. കേരള കോൺഗ്രസ്​ മാണി വിഭാഗത്തിന്​ ഒരു ജില്ല ഡിവിഷനും ഒരു ഗ്രാമവാർഡും മാത്രമാണ്​ ലഭിച്ചത്​. 12 വാർഡുകളിലാണ്​ കേരള കോൺഗ്രസ്​ എം മത്സരിച്ചത്​. സി.പി.എം, സി.പി.​െഎ, ​െഎ.എൻ.എൽ കക്ഷികൾക്കായി 17 പാർട്ടി സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്​. യു.ഡി.എഫിൽ കോൺഗ്രസിന്​ ജില്ല ഡിവിഷനിൽ മൂന്നും ഗ്രാമ പഞ്ചായത്തിൽ 116 വാർഡുകളും ലഭിച്ചു. ബ്ലോക്കിൽ 17, നഗരസഭയിൽ 11 എന്നിങ്ങനെ ലഭിച്ചു. മുസ്​ലിം ലീഗിന്​ 126 വാർഡുകളും 17 ബ്ലോക്ക്​ ഡിവിഷനുകളും 32 നഗര വാർഡുകളും ലഭിച്ചു. ജില്ല പഞ്ചായത്തിൽ നാലുസീറ്റുകളാണ്​ ലീഗിനുള്ളത്​. ബി.ജെ.പിക്ക്​ 112 വാർഡുകൾ ലഭിച്ചു. രണ്ട്​ ജില്ല ഡിവിഷനുകൾ, 13 ബ്ലോക്ക്​ ഡിവിഷനുകൾ, 20 നഗരവാർഡുകൾ എന്നിങ്ങനെയാണ്​ ബി.ജെ.പിയുടെ പ്രകടനം. കോൺഗ്രസ്​​ വിമതരുടെ കൂട്ടായ്​മയായ ഇൗസ്​റ്റ്​ എളേരിയിലെ ഡി.ഡി.എഫിനു ഏഴു വാർഡുകൾ ലഭിച്ചു. എസ്​.ഡി.പി.​െഎക്ക്​ ഒരു ബ്ലോക്ക്​ ഡിവിഷനും ഒരു നഗര ഡിവിഷനും അഞ്ചു ഗ്രാമ പഞ്ചായത്തു വാർഡുകളും ലഭിച്ചു. സി.എം.പിക്ക്​ ഒരു ബ്ലോക്ക്​ ഡിവിഷൻ ലഭിച്ചിട്ടുണ്ട്​. ഗ്രാമ പഞ്ചായത്തിലും നഗരസഭയിലുമായി ഒരു യു.ഡി.എഫ്​ വിമതനും ഗ്രാമ പഞ്ചായത്തിൽ നാലു വിമതരും യു.ഡി.എഫ്​ പക്ഷത്തു ജയിച്ചു. ഗ്രാമ പഞ്ചായത്തുതലത്തിൽ സി.പി.എം 456, കോൺഗ്രസ്​ 352, മുസ്​ലിം ലീഗ്​ 270, സി.പി.​െഎ 72, ​െഎ.എൻ.എൽ 60,സി.എം.പി രണ്ട്​, വെൽ​െഫയർ പാർട്ടി 7, കേരള കോൺഗ്രസ്​ എം 12, ജോസഫ്​ ഗ്രൂപ്​ 7, എസ്​.ഡി.പി.​െഎ 43, പി.ഡി.പി ഏഴ്​, ബി.ജെ.പി 460 എന്നിങ്ങനെയാണ്​ മത്സരിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story