Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമീഞ്ചയിൽ ബി.ജെ.പിയും...

മീഞ്ചയിൽ ബി.ജെ.പിയും ഇടതും ബലാബലം: ലീഗ് നിലപാട് നിർണായകം

text_fields
bookmark_border
മഞ്ചേശ്വരം: രണ്ട് പതിറ്റാണ്ടായി യു.ഡി.എഫ് ഭരണം കൈയാളിയിരുന്ന മീഞ്ച പഞ്ചായത്ത് ഭരണം ഇത്തവണ അവരെ കൈവിട്ടു. കഴിഞ്ഞ തവണ കോൺഗ്രസ്-4, ലീഗ്-3 എന്നിങ്ങനെ യു.ഡി.എഫ് ഏഴ്​ സീറ്റ് നേടിയ സ്ഥാനത്ത് ഇത്തവണ മൂന്ന് സീറ്റിലേക്ക് ഒതുങ്ങി. ലീഗ് അവരുടെ മൂന്ന് സീറ്റ് നിലനിർത്തിയപ്പോൾ കോൺഗ്രസ് സംപൂജ്യരായി. നാല് സീറ്റ് ഉണ്ടായിരുന്ന ബി.ജെ.പി ഇത്തവണ രണ്ടെണ്ണം വർധിപ്പിച്ച്​ സീറ്റ് നില ആറായി ഉയർത്തി. ബി.ജെ.പിയാണ് പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷി. നാല് സീറ്റുണ്ടായിരുന്ന ഇടതുമുന്നണി ഒരെണ്ണം വർധിപ്പിച്ച്​ അഞ്ചായി ഉയർത്തിയിട്ടുണ്ട്. ഒരെണ്ണം സ്വതന്ത്രനും നേടി. കോൺഗ്രസിനാണ് ഏറ്റവും വലിയ നഷ്​ടം സംഭവിച്ചത്. നാല് സീറ്റുണ്ടായിരുന്ന ഇടത്ത് നിന്നും പൂജ്യത്തിലേക്ക് എത്തിയതോടെ 10 വർഷമായി കോൺഗ്രസ് പ്രസിഡൻറ്​ പദവിക്ക് വിരാമമായി. പ്രസിഡൻറ്​, വൈസ് പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര​ൻെറ പിന്തുണ ഇടതുപക്ഷത്തേക്ക് പോകാനാണ് സാധ്യത. ഇതോടെ തുല്യത വന്നാൽ നറുക്കെടുപ്പോ അല്ലെങ്കിൽ ലീഗ് പിന്തുണയോ വേണ്ടിവരും ഇടതിന് ഭരണത്തിലേറാൻ. ആകെ സീറ്റ്: 15 എൽ.ഡി.എഫ്: 5 ബി.ജെ.പി: 6 മുസ്‌ലിം ലീഗ്: 3 സ്വതന്ത്രൻ: 1
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story