Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകൂട്ടിയും കിഴിച്ചും...

കൂട്ടിയും കിഴിച്ചും പ്രതീക്ഷയോടെ മുന്നണികൾ

text_fields
bookmark_border
കാഞ്ഞങ്ങാട്​: തദ്ദേശതെരഞ്ഞെടുപ്പിൽ വോ​ട്ടെണ്ണൽ പൂർത്തിയായി ഫലപ്രഖ്യാപനത്തിന്​ മുമ്പുള്ള ദിവസമായ ചൊവ്വാഴ്​ച ജില്ലയിലെ മുന്നണി നേതാക്കളെല്ലാം വോട്ടി​ൻെറ കണക്കെടുപ്പിലും മറ്റും വ്യാപൃതരായിരുന്നു. കാഞ്ഞങ്ങാട്​ നഗരസഭയിൽ ആകെയുള്ള 43 വാർഡുകളിൽ 24 സീറ്റുകൾ സ്വന്തമാക്കി ഭരണത്തുടർച്ച ഉണ്ടാകുമെന്നാണ്​ ഇടതുപക്ഷത്തി​​ൻെറ കണക്കൂകൂട്ടൽ. എന്നാൽ കഴിഞ്ഞ തവണ നഷ്​ടമായ വാർഡുകൾ തിരിച്ച​ുപിടിക്കുന്നതിലൂടെ ഭരണം തിരിച്ചുപിടിക്കുമെന്നാണ്​ വലതുപക്ഷം അവകാശപ്പെടുന്നത്​. അഭിമാനപോരാട്ടം നടക്കുന്ന പുല്ലൂർ പെരിയയിൽ ഏതു​ വിധേനയും ഭരണം പിടിക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു വലതുപക്ഷത്തി​ൻെറ പ്രവർത്തനം. കല്യോട്ട്​ രണ്ട്​ ചെറുപ്പക്കാരുടെ കൊലപാതകം ഉയർത്തിക്കാട്ടിയാണ്​ ഇവിടെ യു.ഡി.എഫ്​ തെരഞ്ഞെടുപ്പിനെ നേരിട്ടത്​. എന്നാൽ കഴിഞ്ഞ തവണ എൽ.ഡി.എഫിനെക്കാൾ ആറ്​ സീറ്റ്​ പിറകിലായിരുന്നു യു.ഡി.എഫി​ൻെറ കക്ഷിനില. കഴിഞ്ഞ തവണ 11 സീറ്റുകൾ നേടിയ എൽ.ഡി.എഫിന്​ ഇതിൽ കല്യോട്ട്​, കൂടാനം വാർഡുകൾ നഷ്​ടപ്പെട്ടാലും അമ്പലത്തറ തിരിച്ചുപിടിക്കുന്നതിലൂടെ ഭരണം നിലനിർത്തനാകുമെന്നുതന്നെയാണ്​ പ്രതീക്ഷ. അജാനൂർ പഞ്ചായത്തിലും ഭരണം തിരിച്ചുപിടിക്കുമെന്നാണ്​ യു.ഡി.എഫ്​ അവകാശവാദം. എന്നാൽ, ഇവിടെ നാല്​ സീറ്റുകൾ നേടിയാൽ ബി.ജെ.പിയുടെ നിലപാട്​ നിർണായകമാകും. ആര്​ ഭരിക്കണമെന്നു​ പോലും ബി.ജെ.പി നിശ്ചയിക്കുന്ന സ്ഥിതിയിലാവും. കഴിഞ്ഞ തവണ പ്രസിഡൻറ്​, വൈസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിട്ടുനിന്നതാണ്​ എൽ.ഡി.എഫിന്​ ഭരണം ലഭിക്കാനിടയായത്​. എന്നാൽ, ഇക്കുറി നീക്കു​പോക്ക്​ നടത്താൻ യു.ഡി.എഫ്​ കേന്ദ്രങ്ങളിൽ ആലോചന നടക്കുന്നതായാണ്​ വിവരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story