കാസർകോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനാധിപത്യം ജയിച്ചു. കോവിഡ് സാഹചര്യത്തില്‍ പോളിങ് കുറയുമെന്ന ആശങ്കകള്‍ക്കിടയില്‍ ജാഗ്രതയോടെയാണ് ജനങ്ങള്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്. വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ കൃത്യമായ സാമൂഹിക അകലം പാലിക്കാനും കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാനും എല്ലാ വിഭാഗങ്ങളും ജാഗ്രത കാണിച്ചു. എല്ലാവരും കൈയില്‍ പേന കരുതിയിരുന്നു. ബൂത്തുകളില്‍ സാനിറ്റൈസര്‍ ലഭ്യമാക്കിയിരുന്നതിനാല്‍ സ്പര്‍ശനത്തിലൂടെയുള്ള വ്യാപനം പ്രതിരോധിക്കാന്‍ കഴിഞ്ഞു. ക്രമസമാധാന പാലകരും വളൻറിയര്‍മാരും കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനായി പരിശ്രമിച്ചു. ഭാഷ, സാംസ്കാരിക വൈവിധ്യവുമായി ബൂത്ത് കാസർകോട്: ജനാധിപത്യ പ്രക്രിയയില്‍ ബഹുസ്വരതയുടെ സൗന്ദര്യം പ്രസരിപ്പിച്ച് സംസ്ഥാന അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ബൂത്ത്. സംസ്ഥാന അതിര്‍ത്തിയായ മഞ്ചേശ്വരം കുഞ്ചത്തൂരിലെ തൂമിനാട് ബൂത്തിലാണ് ഭാഷാവൈവിധ്യം നാനാത്വത്തില്‍ ഏകത്വം തീര്‍ത്തത്. പോളിങ് ബൂത്തിനു മുന്നില്‍ രൂപപ്പെട്ട വരി ഭാഷ-സംസ്‌കാര വൈവിധ്യം വിളിച്ചോതുന്നതായിരുന്നു. കന്നഡ, ഉർദു, തുളു, മലയാളം, ബ്യാരി തുടങ്ങിയ ഭാഷകളില്‍ ആശയ വിനിമയം നടത്തുന്നവരാണ് രണ്ടു വരികളിലായി ക്ഷമാപൂർവം കാത്തുനിന്നത്. കുഞ്ചത്തൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് മഞ്ചേശ്വരം പഞ്ചായത്തിലെ തൂമിനാട് വാര്‍ഡിൻെറ ബൂത്തുകള്‍ തയാറാക്കിയത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2020 11:59 PM GMT Updated On
date_range 2020-12-15T05:29:46+05:30ജനാധിപത്യം ജയിച്ചു; കോവിഡ് തോറ്റു
text_fieldsNext Story