Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightനടി മഹിമ നമ്പ്യാര്‍...

നടി മഹിമ നമ്പ്യാര്‍ വോട്ട് രേഖപ്പെടുത്തി

text_fields
bookmark_border
കാസർകോട്​: മലയാളം-തമിഴ് സിനിമ താരമായ മഹിമ നമ്പ്യാര്‍ നായന്മാര്‍മൂല എല്‍.പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ 7.15ഓടെ മാതാപിക്കള്‍ക്കും സഹോദരനുമൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ഹൈദരാബാദില്‍ മലയാള സിനിമയുടെ ലൊക്കേഷനില്‍ ആയിരുന്ന താരം വോട്ട് ചെയ്യാൻ വേണ്ടിയാണ് നാട്ടിലെത്തിയത്. 'കാര്യസ്ഥൻ' സിനിമയിലൂടെയാണ് മഹിമ നമ്പ്യാര്‍ ചലച്ചിത്ര ലോകത്തേക്ക് ചുവടുവെച്ചത്. പിന്നീട് നിരവധി മലയാളം-തമിഴ് സിനിമകളില്‍ നായികയായി തിളങ്ങി. നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസിന് സമീപം 'പ്രാർഥന ഹൗസി'ൽ റിട്ട. റെയില്‍വേ ഉദ്യോഗസ്ഥൻ കെ. സുധാകര​​ൻെറയും അധ്യാപിക വിദ്യയുടെയും മകളാണ്. പി.സി. ഉണ്ണികൃഷ്ണന്‍ ഏക സഹോദരനാണ്. പടം PRD (മഹിമ നമ്പ്യാര്‍) വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മഹിമനമ്പ്യാര്‍
Show Full Article
TAGS:
Next Story