Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightവിശ്വാസത്തെ വിറ്റ‌്...

വിശ്വാസത്തെ വിറ്റ‌് ജീവിക്കുന്ന പാർട്ടിയാണ‌് മുസ്​ലിം ലീഗ് -എ.എ. റഹീം

text_fields
bookmark_border
ചെറുവത്തൂർ: വിശ്വാസത്തെ വിറ്റ‌് ജീവിക്കുന്ന പാർട്ടിയുടെ പേരാണ‌് മുസ്​ലിം ലീഗെന്ന‌് ഡി.വൈ.എഫ്​.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം പറഞ്ഞു. വിശ്വാസത്തി​ൻെറ വൈകാരികതയിൽ വോട്ട‌് നേടി അധികാരത്തിലെത്തിയപ്പോൾ നടത്തിയ അഴിമതിക്കഥകളുടെ കാഴ‌്ചയാണ‌് കേരളം കണ്ടുകൊണ്ടിരിക്കുന്നത‌്. അഴിമതിയുടെ തടവറയിലാണിപ്പോൾ ലീഗെന്നതാണ‌് വർത്തമാന കാലം കാണുന്നത‌്. എൽ.ഡി.എഫ‌് കാടങ്കോട് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ‌് പൊതുയോഗം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു രാത്രി വെളുക്കുമ്പോൾ കോൺഗ്രസ‌് നേതാക്കൾ ബി.ജെ.പിക്ക‌് ജയ‌് വിളിക്കുന്ന കാഴ‌്ചയും കണ്ടുകൊണ്ടിരിക്കുകയാണ‌്. വിലക്കെടുക്കാവുന്ന ചരക്കായി കോൺഗ്രസ‌് അധഃപതിച്ചിരിക്കുകയാണ‌്. ഇവ രണ്ടും ചേരുന്ന യു.ഡി.എഫ‌് സഖ്യം പാലാരിവട്ടം പാലം പോലെ തകർന്നുതരിപ്പണമാകുമെന്നും അദ്ദേഹം പറഞ്ഞു. സി.കെ. ജാഫർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥാനാർഥി സി.ജെ. സജിത്ത‌്, പി. ജനാർദനൻ, കെ. സുധാകരൻ എന്നിവർ സംസാരിച്ചു. വെങ്ങാട്ട‌് കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു. വലിയപൊയിലിൽ എം.പി. അമ്പാടി അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി സി.ജെ. സജിത്ത‌്, കെ.പി. വത്സലൻ എന്നിവർ സംസാരിച്ചു. എം.വി. സന്തോഷ‌് സ്വാഗതം പറഞ്ഞു.
Show Full Article
TAGS:
Next Story