കാസർകോട്: ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരുടെ ജന്മദിനത്തോടനുബന്ധിച്ച് സമൂഹ്യനീതി വകുപ്പ് ജില്ല പ്രൊബേഷന്‍ ഓഫിസിൻെറ നേതൃത്വത്തില്‍ നടത്തിയ . വാരാചരണത്തിൻെറ ഭാഗമായി പോസ്റ്റര്‍ പ്രകാശനം, ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ അനുസ്മരണം, വെബിനാര്‍, ഐ.ഇ.സി കാമ്പയിന്, പോസ്റ്റര്‍ പ്രദര്‍ശനം, സമാപന പാനല്‍ ചര്‍ച്ച തുടങ്ങിയവ സംഘടിപ്പിച്ചു. സമാപന പരിപാടി അഡീഷനല്‍ ജില്ല ആൻഡ് സെഷന്‍സ് ജഡ്ജ് ആര്.എല്‍. ബൈജു ഉദ്ഘാടനം ചെയ്തു. ഡി.എല്‍.എസ്.എ സെക്രട്ടറി എം. സുഹൈബ് അധ്യക്ഷത വഹിച്ചു. എസ്.എം.എസ് വിങ്ങ് എ.എസ്.പി വിവേക് കുമാര്‍, കേരള–കേന്ദ്ര സര്‍വകലാശാല സോഷ്യല്‍വര്‍ക് വിഭാഗം തലവന്‍ ഡോ. എ.കെ. മോഹന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്സ് ആക്ട് എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ വയനാട് ജില്ല പ്രൊബേഷന്‍ ഓഫിസര്‍ അഷ്റഫ് കാവില്‍, തിരുവനന്തപുരം ലോ കോളജ് അസിസ്റ്റൻറ് പ്രഫസര്‍ ഡോ. മീനാകുമാരി, കാസര്‍കോട് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് ഇ.വി. അബ്ദുല്‍ റഷീദ്, കെല്‍സ മെംബര്‍ ഡോ. സുഹൃദ് കുമാര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വെല്‍ഫെയര്‍ ഓഫിസര്‍ കെ. ശിവപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. കാസര്‍കോട് ജില്ല പ്രൊബേഷന്‍ ഓഫിസര്‍ പി. ബിജു സ്വാഗതവും പ്രൊബേഷന്‍ അസിസ്റ്റൻറ് ബി. സലാവുദ്ദീന്‍ നന്ദിയും പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2020 11:58 PM GMT Updated On
date_range 2020-12-12T05:28:10+05:30പ്രൊബേഷന്‍ വാരാചരണം സമാപിച്ചു
text_fieldsNext Story