Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightയു.ഡി.എഫ്...

യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗം

text_fields
bookmark_border
പടന്ന: പാവപ്പെട്ടവരുടെ ഭവന സ്വപ്നം പൂവണിയാൻ യു.എ.ഇ സർക്കാർ നൽകിയ 20 കോടി രൂപയിൽ നിന്ന് ഭീമമായ സംഖ്യ തട്ടിയെടുത്ത ഇടത് സർക്കാറിനെതിരെ വിധിയെഴുതാൻ ജനാധിപത്യ വിശ്വാസികൾ മുന്നോട്ടുവരണമെന്ന് മുസ്​ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. പടന്ന പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ച് വർഷത്തെ ഭരണ സമിതിയുടെ വികസന രേഖയും പ്രകടന പത്രികയും എസ്.സി. കുഞ്ഞഹമ്മദ് ഹാജിക്ക് നൽകി പ്രകാശനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ പാട്ട് വണ്ടിയുടെ പതാക പ്രസിഡൻറ്​ പി. സലീലിന് നൽകി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റി പ്രചാരണ കാമ്പയി​ൻെറ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ചെയർമാൻ ടി.കെ.സി. മുഹമ്മദലി ഹാജി അധ്യക്ഷത വഹിച്ചു. കൺവീനർ എച്ച്.എം. കുഞ്ഞബ്​ദുല്ല സ്വാഗതം പറഞ്ഞു. കെ.പി.സി.സി നിർവാഹക സമിതിയംഗം പി.കെ. ഫൈസൽ, മണ്ഡലം മുസ്​ലിം ലീഗ് വൈസ്​ പ്രസിഡൻറ്​ പി.കെ.സി. റഊഫ് ഹാജി, ട്രഷറർ നീലഗിരി ലത്തീഫ്, ഡി.സി.സി സെക്രട്ടറി കെ.പി. പ്രകാശൻ, യൂത്ത് ലീഗ് ജില്ല പ്രസിഡൻറ്​ അഷ്റഫ് എടനീർ, മുസ്​ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം പി.വി. മുഹമ്മദ് അസ്​ലം, മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ്​ സഹീദ് വലിയപറമ്പ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story