Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവോട്ടെടുപ്പ് ദിവസം...

വോട്ടെടുപ്പ് ദിവസം ബൂത്തുകൾ നിശ്ചിത അകലത്തിൽ

text_fields
bookmark_border
കാസർകോട്: വോട്ടെടുപ്പ്​ ടിവസം പഞ്ചായത്തി​ൻെറ കാര്യത്തില്‍ പോളിങ് ബൂത്തുകളില്‍ നിന്ന് 200 മീറ്റര്‍ അകലത്തിലും നഗരസഭയുടെ കാര്യത്തില്‍ പോളിങ് ബൂത്തുകളില്‍ നിന്ന് 100 മീറ്റര്‍ അകലത്തിലും മാത്രമേ ബൂത്തുകള്‍ സ്ഥാപിക്കാവൂ. സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ബൂത്തുകളില്‍ സ്ഥാനാർഥിയുടെ പേര്, ചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനര്‍ സ്ഥാപിക്കാം. ബൂത്തുകള്‍ നിര്‍മിക്കുന്നതിന് ബന്ധപ്പെട്ട അധികാരിയില്‍നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങേണ്ടതും പരിശോധന വേളയില്‍ അവ കാണിക്കുകയും വേണം. പോളിങ് ദിവസം പഞ്ചായത്തി​ൻെറ കാര്യത്തില്‍ പോളിങ് സ്​റ്റേഷ​ൻെറ 200 മീറ്റര്‍ ദൂരപരിധിക്കുള്ളിലും നഗരസഭയുടെ കാര്യത്തില്‍ പോളിങ് സ​്​റ്റേഷ​ൻെറ നൂറ് മീറ്റര്‍ പരിധിക്കുള്ളിലും വോട്ട് അഭ്യര്‍ഥിക്കാന്‍ പാടില്ല. ഒബ്സര്‍വര്‍, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥര്‍, പ്രിസൈഡിങ് ഓഫിസര്‍ എന്നിവര്‍ക്കൊഴികെ ആര്‍ക്കും മൊബൈല്‍ഫോണ്‍ പോളിങ് ബൂത്തിനകത്ത് കൊണ്ടുപോകാന്‍ അനുവാദമില്ല. പോളിങ് ദിനത്തില്‍ രാഷ്​ട്രീയ കക്ഷികള്‍, സ്ഥാനാര്‍ഥികള്‍ എന്നിവര്‍ വോട്ടര്‍മാരെ പോളിങ് ബൂത്തുകളിലെത്തിക്കാന്‍ വാഹനമേര്‍പ്പെടുത്താന്‍ പാടില്ല. നേരിട്ടോ അല്ലാതയോ ഇത്തരം സൗകര്യമൊരുക്കുന്നത് കുറ്റകരമാണ്. പോളിങ് ബൂത്തുകളില്‍ ഒരേസമയം മൂന്ന് വോട്ടര്‍മാര്‍ക്ക് മാത്രം പ്രവേശനം പോളിങ് ബൂത്തുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതി​ൻെറ ഭാഗമായി ഒരേസമയം മൂന്ന് വോട്ടര്‍മാര്‍ക്ക് മാത്രം പ്രവേശനം. ഭിന്നശേഷിക്കാര്‍, രോഗബാധിതര്‍, 70 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യാമെങ്കിലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ക്യൂ ഉണ്ടാകും. ബൂത്തില്‍ പ്രവേശിക്കുമ്പോള്‍ തിരിച്ചറിയല്‍ രേഖ കാണിച്ച് ബോധ്യപ്പെടുത്തണം. വോട്ടര്‍മാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. തിരിച്ചറിയല്‍ വേളയില്‍ മാത്രം ആവശ്യമെങ്കില്‍ മാസ്‌ക് മാറ്റാം. രജിസ്​റ്ററില്‍ ഒപ്പും വിരലടയാളവും പതിക്കണം. വോട്ടര്‍മാരുടെ വിരലില്‍ ശ്രദ്ധാപൂര്‍വമായിരിക്കും മഷി പുരട്ടുക. ഒരു പോളിങ് സ്​റ്റേഷനില്‍ നാല് പോളിങ് ഉദ്യോഗസ്ഥരും ഒരു പോളിങ് അസിസ്​റ്റൻറും ഒരു പൊലീസ് ഉദ്യേഗസ്ഥനുമുണ്ടാകും. സ്ഥാനാര്‍ഥികളുടെ ബൂത്ത് ഏജൻറുമാരുടെ എണ്ണം 10ല്‍ കൂടാന്‍ പാടില്ല. പോളിങ് ഏജൻറുമാരുടെ ഇരിപ്പിടങ്ങള്‍ സാമൂഹിക അകലം പാലിച്ച് ക്രമീകരിക്കണം. വോട്ടെടുപ്പിന് മുമ്പ് ജില്ലയിലെ പോളിങ് സ്​റ്റേഷനുകള്‍ അണുവിമുക്തമാക്കും. ബൂത്തിന് പുറത്ത് വെള്ളം, സോപ്പ് എന്നിവയും ബൂത്തിനകത്ത് സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണം. ബൂത്തിന് മുന്നില്‍ വോട്ടര്‍മാര്‍ക്ക് സാമൂഹിക അകലം പാലിച്ച് ക്യൂ നില്‍ക്കുന്നതിന് നിശ്ചിത അകലത്തില്‍ പ്രത്യേകം മാര്‍ക്ക് ചെയ്യണമെന്നാണ് സംസ്ഥാന തെര​െഞ്ഞടുപ്പ് കമീഷന്‍ നിര്‍ദേശം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story