കാസർകോട്: കേന്ദ്ര സർക്കാറിൻെറ വിവാദ കാർഷിക നിയമം ഇന്ത്യയിലെ കാർഷിക മേഖലയിൽ ഉണ്ടാക്കുന്ന ഭവിഷ്യത്ത് തിരിച്ചറിയണമെന്നും ബില്ല് പിൻവലിക്കണമെന്നും രാജീവ് ഗാന്ധി കൾചറൽ ഫോറം ആവശ്യപ്പെട്ടു. കോർപറേറ്റുകൾക്കുവേണ്ടി മോദിസർക്കാർ നടത്തുന്ന നീക്കത്തിനെതിരെ ഇന്ത്യയിൽ നടക്കുന്ന കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയായ രാജീവ് ഗാന്ധി കൾചറൽ ഫോറം പ്രതിഷേധ സംഗമം തീർത്തു. പ്രസിഡൻറ് മുകുന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.പി. നാരായണൻ നായർ ഉദ്ഘാടനം ചെയ്തു. ഹനീഫ് ചേരങ്കൈ, ബി. വിജയകുമാർ, നാം ഹനീഫ്, എൻ.എ. ഖാദർ, കെ.ബി. സിദ്ദീഖ്, ഇസ്മയിൽ എരിയാൽ, അശോകൻ ബള്ളീർ, മാഹിൻ എരിയാൽ, മാധവൻ ബള്ളീർ, ജമാൽ എരിയാൽ, നജീബ് ബള്ളീർ, ഗംഗു കെ.കെ. പുറം, റഫീഖ് കല്ലങ്കൈ, ലത്തീഫ് എരിയാൽ, ബഷീർ തോരവളപ്പ്, കെ.പി. മുഹമ്മദ് കല്ലങ്കൈ എന്നിവർ സംസാരിച്ചു. ഹമീദ് കാവിൽ സ്വാഗതവും റഫീഖ് അബ്ദുല്ല നന്ദിയും പറഞ്ഞു. prathishedham മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് രാജീവ് ഗാന്ധി കൾചറൽ ഫോറം സംഘടിപ്പിച്ച പ്രതിഷേധ സംഗമം
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2020 12:01 AM GMT Updated On
date_range 2020-12-10T05:31:04+05:30വിവാദ കാർഷികനിയമം: പ്രതിഷേധ സംഗമം
text_fieldsNext Story