കാസർകോട്: നാഷനൽ സ്പീച്ച് ആൻഡ് ഹിയറിങ് ദിനാചരണ ഭാഗമായി മാർത്തോമ കോളജ് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് നേതൃത്വത്തിൽ, ആശയവിനിമയ വൈകല്യമുള്ളവർക്ക് സൗജന്യ ടെലി കൗൺസലിങ്ങും അർഹരായവർക്ക് ടെലി തെറപ്പിയും സംഘടിപ്പിക്കുന്നു. ഒരാഴ്ച നീളുന്ന പരിപാടി ഡിസംബർ 10ന് ആരംഭിക്കും. കുട്ടികളിലെ സംസാര-ഭാഷ വൈകല്യങ്ങൾ എത്രയും പെട്ടെന്ന് തിരിച്ചറിയേണ്ടതും പരിശീലനങ്ങൾ നൽകേണ്ടതും അത്യാവശ്യമാണ്. വിക്ക്, കേൾവിക്കുറവ്, ഉച്ചാരണപ്പിശക്, ജന്മനാ ഉള്ള വൈകല്യങ്ങൾ, സംസാരിക്കുമ്പോൾ ശബ്ദത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ എന്നിവ മൂലമുണ്ടാകുന്ന സംസാരഭാഷ വൈകല്യങ്ങൾ കുട്ടികളിൽ ആശയവിനിമയത്തിന് പ്രയാസങ്ങളുണ്ടാക്കുന്നു. ജനനസമയത്തെ കേൾവി പരിശോധനയും നേരത്തെയുള്ള തെറപ്പി സംവിധാനങ്ങളും ആശയവിനിമയ പ്രശ്നങ്ങളെ ലഘൂകരിക്കുന്നതിനും കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സഹായിക്കുന്നു. കുട്ടികളെ കൂടാതെ നാഡീ സംബന്ധമായ അസുഖങ്ങൾ, പ്രായാധിക്യത്തോടെയുണ്ടാവുന്ന കേൾവിക്കുറവ്, വിക്ക്, സംസാരത്തിലുണ്ടാകുന്ന ശബ്ദവ്യതിയാനങ്ങൾ തുടങ്ങിയവ മുതിർന്നവരിലും ആശയവിനിമയത്തിന് തടസ്സം സൃഷ്ടിക്കുന്നു. ഇത്തരം പ്രയാസമനുഭവിക്കുന്നവരെ ലളിതമായ നിർദേശങ്ങളിലൂടെ ആശയവിനിമയ ലോകത്തേക്ക് തിരിച്ചുകൊണ്ടുവരാൻ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അവസരമൊരുക്കുക എന്നതാണ് മാർത്തോമ കോളജ് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് ടെലി കൗൺസലിങ്ങിലൂടെയും ടെലി തെറപ്പിയിലൂടെയും ലക്ഷ്യമിടുന്നത്. ഇതിനായി ഡിപ്പാർട്മൻെറ് ഓഫ് സ്പീച്ച് ആൻഡ് ലാംഗ്വേജിൻെറ നേതൃത്വത്തിൽ മികച്ച സ്പീച്ച് തെറപ്പിസ്റ്റുകളുടെയും ഓഡിയോളജിസ്റ്റുകളുടെയും സേവനം ലഭ്യമാക്കുമെന്ന് കോളജ് ഡയറക്ടർ ഫാ. മാത്യു സാമുവൽ, പ്രിൻസിപ്പൽ ഡോ. കുമാർ എന്നിവർ അറിയിച്ചു. ഡിസംബർ 21വരെയാണ് രജിസ്റ്റർ ചെയ്യാവുന്ന അവസാന തീയതി. വിളിക്കേണ്ട നമ്പർ: 9633410382, 9562827003.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2020 12:01 AM GMT Updated On
date_range 2020-12-10T05:31:03+05:30കാതോർക്കാം: കരുതലായി മാർത്തോമ കോളജ് ടെലി കൗൺസലിങ്
text_fieldsNext Story