കാസർകോട്: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍നിന്ന് ജില്ലയിലേക്കുള്ള 17 അതിര്‍ത്തി പോയൻറുകളില്‍ കുടക്, ദക്ഷിണ കന്നഡ, കാസര്‍കോട് ജില്ലകളിലെ പൊലീസിൻെറ സംയുക്ത പരിശോധന ആരംഭിക്കും. കുടക്, ദക്ഷിണ കന്നഡ, കാസര്‍കോട് ജില്ലകളിലെ ജില്ല കലക്ടര്‍മാരുടെയും ജില്ല പൊലീസ് മേധാവികളുടെയും യോഗത്തിലാണ് തീരുമാനം. മനുഷ്യകടത്ത്, പണം കടത്തല്‍, ലഹരി വസ്തുക്കളുടെ കടത്ത് എന്നിവ തടയുന്നതുമായി ബന്ധപ്പെട്ടാണ് പരിശോധന കര്‍ശനമാക്കുക. ഡിസംബര്‍ 12ന് വൈകീട്ട് ആറ് മുതല്‍ ഡിസംബര്‍ 14ന് വൈകീട്ട് ആറ് വരെ 17 അതിര്‍ത്തി പോയൻറുകളും ബാരിക്കേഡ് െവച്ച് അടക്കും. മൂന്ന് ജില്ലകളിലെയും പൊലീസ് യൂനിറ്റിൻെറ സംയുക്താഭിമുഖ്യത്തിലായിരിക്കും പരിശോധന. വിഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്ന യോഗത്തില്‍ ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു. ജില്ല പൊലീസ് മേധാവി ഡി. ശിൽപ, ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമീഷണര്‍ ഡോ. കെ.വി. രാജേന്ദ്രന്‍, എസ്.പി ബി.എം. ലക്ഷ്മി പ്രസാദ്, കുടക് ഡെപ്യൂട്ടി കമീഷണര്‍ ആനിസ് കണ്‍മണി ജോയി, എസ്.പി ക്ഷേമ മിത്ര, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ എ.കെ. രമേന്ദ്രന്‍, ആര്‍.ടി.ഒ എ.കെ. രാധാകൃഷ്ണന്‍, എക്‌സൈസ് ഡെപ്യൂട്ടി കമീഷണര്‍ വിനോദ് ബി. നായര്‍, ഇന്‍കം ടാക്‌സ് ഓഫിസര്‍ പ്രീത എന്നിവര്‍ സംബന്ധിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2020 12:00 AM GMT Updated On
date_range 2020-12-10T05:30:52+05:30അതിര്‍ത്തികളിൽ സംയുക്ത പരിശോധനക്ക് കർണാടക, കേരള പൊലീസ്
text_fieldsNext Story