Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാഞ്ഞങ്ങാട്​ നഗരസഭയിൽ...

കാഞ്ഞങ്ങാട്​ നഗരസഭയിൽ മത്സരച്ചൂടേറി

text_fields
bookmark_border
കാഞ്ഞങ്ങാട്​: ഭരണം നിലനിർത്താൻ എൽ.ഡി.എഫും കഴിഞ്ഞ തവണ കൈവിട്ടുപോയ ഭരണം തിരിച്ചുപിടിക്കാൻ യു.ഡി.എഫും നഗരസഭയിലെ നിർണായക ശക്തിയാവാൻ ബി.ജെ.പിയും പോരാട്ടം ശക്തമാക്കിയതോടെ . നഗരസഭയിലെ 9,12,14,18,19,25,28,29, 33,36 എന്നീ പത്ത്​ വാർഡുകളിലാണ്​ കടുത്ത മത്സരം. കഴിഞ്ഞ ഭരണകാലയളവിൽ നടത്തിയ കാഞ്ഞങ്ങാടി​ൻെറ തിലകക്കുറിയായ വികസനപ്രവർത്തനങ്ങൾ വോട്ടായി മാറുമെന്നും ഭരണം തുടരുമെന്നും തന്നെയാണ്​ ഇടതുപക്ഷത്തി​ൻെറ പ്രതീക്ഷ. എന്നാൽ, വിമതപ്രശ്​നങ്ങളെ തുടർന്ന്​ കഴിഞ്ഞ തവണ നഷ്​ടപ്പെട്ട വാർഡുകൾ തിരിച്ചുപിടിക്കാനായാൽ ഇക്കുറി ഭരണം തിരിച്ചുപിടിക്കാനാകുമെന്നാണ്​ യു.ഡി.എഫ്​ ക്യാമ്പി​ൻെറ പ്രതീക്ഷ. അതേസമയം കോൺഗ്രസിലെയും മുസ്​ലിം ലീഗിലെയും അസംതൃപ്​തരെ ഒപ്പംകൂട്ടി ഇക്കുറിയും വലതുമുന്നണിയിൽ പ്രശ്​നങ്ങളുണ്ടെന്ന്​ തുറന്നു​ കാട്ടാൻ ഇടതുപക്ഷം ശ്രമം ആരംഭിച്ചിട്ടുണ്ട്​. കഴിഞ്ഞ ദിവസം മുസ്​ലിം ലീഗ്​ വിട്ട്​ പുറത്തുവന്ന പ്രവാസി ലീഗ്​ സംസ്ഥാന കൗൺസിൽ അംഗം കൂടിയായ റഹ്​മാനെ മുൻനിർത്തിയും എൽ.ഡി.എഫ്​ തെരഞ്ഞെടുപ്പ്​ തന്ത്രങ്ങൾ മെനയുന്നുണ്ട്​. ഇതുകൂടാതെ കാഞ്ഞങ്ങാട്​ സൗത്തിൽ നിന്നുള്ള ഒരു കോൺഗ്രസ്​ പ്രവർത്തകനെയും യു.ഡി.എഫ്​ പാളയത്തിൽ നിന്ന്​ എൽ.ഡി.എഫിനൊപ്പമെത്തിച്ചും ഇടതുപക്ഷം കരുത്ത്​ കൂട്ടാനുള്ള ശ്രമത്തിലാണ്​. അതേസമയം ഇരു മുന്നണികൾക്കും ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിക്കാതെ വന്നാൽ നിർണായക ശക്തിയാവാൻ ബി.ജെ.പിയും മത്സരരംഗത്ത്​ സജീവമാണ്​. ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേ​ണുഗോപാൽ തുടങ്ങി വലതു നേതൃനിരയെ നഗരസഭയിലെ തെരഞ്ഞെടുപ്പ്​ യോഗങ്ങളിൽ പ​ങ്കെടുപ്പിച്ചപ്പോൾ ഇടതുപക്ഷത്തു​ നിന്ന്​ ജില്ലക്കാരൻ കൂടിയായ റവന്യൂമ​ന്ത്രി ഇ. ചന്ദ്രശേഖരൻ മാത്രമാണ്​ തെരഞ്ഞെടുപ്പ്​ യോഗങ്ങളിൽ പ്രമുഖസാന്നിധ്യമായെത്തിയത്​. കേന്ദ്രസഹമന്ത്രി വി. മുരളീധരനെയും ദേശീയ വൈസ്​ പ്രസിഡൻറ്​ എ. പി. അബ്​ദുല്ലക്കുട്ടിയെയും രംഗത്തിറക്കി ബി.ജെ.പിയും തങ്ങളുടെ വോട്ടും സീറ്റും കൂട്ടാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story