Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅന്നമൂട്ടുന്നവരുടെ...

അന്നമൂട്ടുന്നവരുടെ അന്നം മുട്ടിക്കരുത് -എം. അസിനാർ

text_fields
bookmark_border
കാഞ്ഞങ്ങാട്​: ഒരു കൂടിയാലോചനയുമില്ലാതെ ഏകപക്ഷീയമായി പാസാക്കിയ, കാർഷിക മേഖലയെയും കൃഷിക്കാരെയും കോർപറേറ്റുകൾക്ക് അടിയറവെക്കുന്ന കരിനിയമങ്ങൾ അടിയന്തരമായി പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് കെ.പി.സി.സി സെക്രട്ടറി എം. അസിനാർ ആവശ്യപ്പെട്ടു. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും നിർദിഷ്​ട വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹിയിൽ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ല കമ്മിറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്​റ്റ്​ ഓഫിസിന് മുന്നിൽ നടത്തിയ ഐക്യദാർഢ്യ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല വർക്കിങ് പ്രസിഡൻറ്​ പി.വി. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. മഹേഷ് കരിമ്പിൽ, കെ.വി. ഗോപകുമാർ, ഇ.ജെ. ഫ്രാൻസിസ്, എം. ബാലചന്ദ്രൻ, കെ.സുധീർ, കെ.എം. പവിത്രൻ, ബി. രാമകൃഷ്ണൻ, എം. ബാലചന്ദ്രൻ, എം. അഷ്റഫ്, ജലീൽ കാർത്തിക, കെ.എം. അജിത്ത് കുമാർ, കെ.വി. ജനകൻ എന്നിവർ സംസാരിച്ചു. intuc കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ല കമ്മിറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്​റ്റ്​ ഓഫിസിന് മുന്നിൽ നടത്തിയ ഐക്യദാർഢ്യ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി എം. അസിനാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story