Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപോളിങ് ഉദ്യോഗസ്ഥരുടെ...

പോളിങ് ഉദ്യോഗസ്ഥരുടെ നിയമനം; ജില്ല ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

text_fields
bookmark_border
കാസർകോട്: കള്ളവോട്ടിന് കുപ്രസിദ്ധി നേടിയ ജില്ലയായ കാസർകോട്ട് വളരെ അശ്രദ്ധമായ രീതിയിലാണ് ജില്ല ഭരണകൂടം പോളിങ് ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ആരോപിച്ചു. സ്​ഥിര നിയമനം നേടിയിട്ടുള്ള എയ്ഡഡ്, ഗവൺമൻെറ്​ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വ്യക്​തികൾക്കാണ് പൊതുവേ തെരഞ്ഞെടുപ്പ് ഡ്യൂട്ടി നൽകാറുള്ളത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഏതെങ്കിലും തരത്തിൽ ഉദ്യോഗസ്​ഥർ തയാറായാൽ നടപടിയെടുക്കാൻ സൗകര്യത്തിനു വേണ്ടിയാണ് ഇങ്ങനെ കാലാകാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ, സ്വാശ്രയ കോളജുകളിലെ അധ്യാപകർക്കും അനധ്യാപകർക്കും പോളിങ് ഉദ്യോഗസ്​ഥരായി നിയമനം നൽകിയിരിക്കുകയാണ് ജില്ല ഭരണകൂടം. ചെറു പനത്തടി സൻെറ് മേരീസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ മൂന്ന് അധ്യാപകർക്കാണ് പ്രിസൈഡിങ് ഓഫിസറായി നിയമനം നൽകിയിരിക്കുന്നത്. ഈ കോളജിലെ ഒരു അനധ്യാപികയെ പോളിങ് ഉദ്യോഗസ്​ഥയായും നിയമിച്ചിട്ടുണ്ട്. മുന്നാട് പീപ്​ൾസ് കോളജിലെ അധ്യാപകരുടെയും അനധ്യാപകരുടെയും വിവരങ്ങൾ യു.ജി.സി കാറ്റഗറിയിൽപെട്ട കോളജ്, അതായത് എയ്ഡഡ് അല്ലെങ്കിൽ ഗവൺമൻെറ്​ മേഖലയിലുള്ള കോളജ് എന്ന വ്യാജേന e-dropൽ അപ്‌ലോഡ് ചെയ്തിരിക്കുന്നതിലും ഗൂഢാലോചനയുണ്ട്. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥർ എന്ത് ചെയ്താലും നടപടിയെടുക്കാൻ സാധിക്കില്ലെന്ന ഒറ്റക്കാരണത്താൽ തന്നെ ഇത്തവണ ജില്ലയിൽ കള്ളവോട്ടിന് സാധ്യത വളരെയധികം കൂടുതലാണെന്ന് വ്യാഖ്യാനിക്കേണ്ടതായിവരും. ജില്ല ഭരണകൂടത്തിന് ഇതി​ൻെറ ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടാൻ സാധിക്കില്ല. നിരവധി സ്​ഥലങ്ങളിൽ പോളിങ് ബൂത്തുകൾ ക്രമീകരിച്ചിരിക്കുന്നത് സി.പി.എം നിയന്ത്രണത്തിലുള്ള ക്ലബുകളിലും പാർട്ടി ഓഫിസുകളിലുമാണ്. വോട്ടർമാർക്ക് നിർഭയമായി തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ ഇതിനാൽ കഴിയില്ല. ഭരണകൂടത്തി​ൻെറ ചട്ടുകമായി ജില്ല ഭരണകൂടം മാറിയതായും രാജ്മോഹൻ ഉണ്ണിത്താൻ എം.പി കുറ്റപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story