Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഭാരവാഹികൾ സ്ഥാനമേറ്റു

ഭാരവാഹികൾ സ്ഥാനമേറ്റു

text_fields
bookmark_border
കാഞ്ഞങ്ങാട്: അജാനൂർ ലയൺസ് ക്ലബ് . സ്ഥാനമേൽക്കൽ ചടങ്ങ് ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ.ഒ.വി.സനൽ ഉദ്ഘാടനം ചെയ്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 100 പ്രമേഹ രോഗികൾക്ക് സ്വയം രക്തപരിശോധന നടത്താവുന്ന ഗ്ലൂക്കോമീറ്റർ സൗജന്യമായി നൽകുന്ന പദ്ധതി ലയൺസ് വൈസ് ഗവർണർ യോഹന്നാൻ മറ്റത്തിൽ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് യതീംഖാന പ്രസിഡൻറ് സി.കുഞ്ഞബ്​ദുല്ല ഏറ്റുവാങ്ങി. ലയൺസ് പ്രസിഡൻറ് ഫാറൂഖ് കാസിമി അധ്യക്ഷത വഹിച്ചു. വൈസ് ഗവർണർമാരായ യോഹന്നാൻ മറ്റത്തിൽ അംഗങ്ങൾക്കും ഡോ.പി. സുധീർ ക്ലബ് ഭാരവാഹികൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ക്ലബ് മുഖപത്രവും വെബ്സൈറ്റും ഡോ.ഒ.വി. സനലും യോഹന്നാൻ മറ്റത്തിലും ചേർന്ന് പ്രകാശനം ചെയ്തു. ഷാജി ജോസഫ്, കെ.വി. രാമചന്ദ്രൻ, വി.വി. പ്രശാന്ത് നായനാർ, ടൈറ്റസ് തോമസ്, പി. വിശോഭ്, വിനോദ് ഭട്ടതിരിപ്പാട്, ഡോ. ഷിംജി പി. നായർ, പ്രശാന്ത് ജി. നായർ, വി. വേണുഗോപാൽ എന്നിവർ സംസാരിച്ചു. പി.ബി. അബ്​ദുൽ സലാം സ്വാഗതവും ക്ലബ് സെക്രട്ടറി കെ.വി. സുനിൽരാജ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: അഷ്റഫ് എം.ബി. മൂസ (പ്രസി.), കെ.വി. സുനിൽരാജ് (സെക്ര.), ഹസൻ യാഫ (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story