ജില്ലയില്‍ സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം ഇന്ന് (ഡിസംബര്‍ അഞ്ച്) തുടങ്ങും. കോവിഡ് പോസിറ്റിവായ വോട്ടര്‍മാര്‍ക്കും ക്വാറൻറീനിലുള്ള സ്‌പെഷല്‍ വോട്ടര്‍മാര്‍ക്കും സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ വഴി ഡിസംബര്‍ 13 വരെ വോട്ട് ചെയ്യാം. സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടു ചെയ്യുമ്പോള്‍ അറിയാന്‍ സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടു ചെയ്യുന്നവര്‍ അവര്‍ ഏത് പഞ്ചായത്ത്, ഏത് വാര്‍ഡ്, ഏത് പോളിങ് സ്‌റ്റേഷൻ, വോട്ടര്‍പട്ടികയിലെ ക്രമ നമ്പര്‍ എന്നീ കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. വിവരശേഖരണത്തിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ബന്ധപ്പെടുമ്പോള്‍ ഈ വിവരങ്ങള്‍ സ്‌പെഷല്‍ വോട്ടര്‍ കൈമാറണം. സ്‌പെഷല്‍ വോട്ടര്‍മാരില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ ജില്ല മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും ബ്ലോക്ക്തല ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘവും പരിശോധിച്ച് ഉറപ്പാക്കി സ്‌പെഷല്‍ വോര്‍ട്ടമാരുടെ സര്‍ട്ടിഫൈഡ് ലിസ്റ്റ് തയാറാക്കും. ഇങ്ങനെ തയാറാക്കിയ സര്‍ട്ടിഫൈഡ് ലിസ്റ്റ് ജില്ല മെഡിക്കല്‍ ഓഫിസര്‍ ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് കൈമാറും. സര്‍ട്ടിഫൈഡ് ലിസ്റ്റ് ലഭ്യമാകുന്ന മുറക്ക് ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ ബന്ധപ്പെട്ട ബ്ലോക്ക്തല വരണാധികാരികള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ നല്‍കുന്നതിന് നിയോഗിക്കപ്പെട്ട സ്‌പെഷല്‍ പോളിങ് ടീമിന് ലിസ്റ്റ് കൈമാറും. സര്‍ട്ടിഫൈഡ് ലിസ്റ്റ് ലഭിക്കുന്ന മുറക്ക് സ്‌പെഷല്‍ പോളിങ് ടീം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സ്‌പെഷല്‍ വോട്ടര്‍മാരെ സമീപിക്കുകയും പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ അപേക്ഷ നല്‍കി ഒപ്പിട്ട് വാങ്ങുകയും ചെയ്യും. സ്‌പെഷല്‍ വോട്ടര്‍മാര്‍ സ്‌പെഷല്‍ പോളിങ് ടീം നല്‍കുന്ന പോസ്റ്റല്‍ ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്തി നിശ്ചയിക്കപ്പെട്ട കവറിലാക്കി അപ്പോള്‍തന്നെ മടക്കി നല്‍കേണ്ടതാണ്. വോട്ട് ചെയ്യുന്നതിൻെറ രഹസ്യ സ്വഭാവം പാലിച്ച് വോട്ടര്‍ക്ക് അവരായിരിക്കുന്ന സ്ഥലത്ത് വെച്ചുതന്നെ വോട്ട് ചെയ്യാം. വോട്ട് ചെയ്തതിനുശേഷം ബാലറ്റ് പേപ്പര്‍ ചെറിയ കവറിനകത്തിട്ട് സമ്മതിദായകന്‍ കവര്‍ ഒട്ടിക്കണം. സത്യപ്രസ്താവനയിലെ സമ്മതിദായകൻെറ ഒപ്പ് സ്‌പെഷല്‍ പോളിങ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തണം. ഇത് രണ്ടും ഒരു വലിയ കവറിലാക്കി ഒട്ടിച്ചതിന് ശേഷം സ്‌പെഷല്‍ പോളിങ് ഓഫിസര്‍ക്ക് മടക്കി നല്‍കണം. സ്‌പെഷല്‍ പോളിങ് സംഘം ഓര്‍മിക്കാന്‍ · ഓരോ സ്‌പെഷല്‍ വോട്ടറില്‍ നിന്നും തിരികെ ലഭിക്കുന്ന എല്ലാ ഫോറങ്ങളും കവറുകളിലാക്കി ഡബ്ള്‍ പാക്ക് ചെയ്യണം · ഇലക്ഷന് സാധനങ്ങള്‍ കൈമാറുമ്പോള്‍ നിര്‍ബന്ധമായും കൈയുറകള്‍ ധരിക്കണം · രേഖകള്‍ വോട്ടര്‍ക്ക് നല്‍കുമ്പോഴും തിരികെ വാങ്ങുമ്പോഴും കൈ ശുദ്ധീകരിക്കണം · ബാലറ്റ് പേപ്പറും മറ്റ് രേഖകളും സ്‌പെഷല്‍ വോട്ടറും പോളിങ് ഓഫിസറും മാത്രമേ കൈകാര്യം ചെയ്യാന്‍ പാടുള്ളു · സ്പെഷല്‍ ബാലറ്റ് അടങ്ങിയ കവറും സത്യപ്രസ്താവനയും മറ്റ് ഫോറങ്ങളും ഒറ്റ കവറിലാക്കി വേണം തിരികെ വാങ്ങാന്‍ · ബാലറ്റ് അടങ്ങിയ സീല്‍ ചെയ്ത കവര്‍ വരണാധികാരി നിശ്ചിത ബോക്‌സില്‍ നിക്ഷേപിക്കേണ്ടതാണ് · സ്‌പെഷല്‍ പോളിങ് ഓഫിസറും സംഘവും പി.പി.ഇ കിറ്റും മറ്റ് കോവിഡ് പ്രതിരോധ സാമഗ്രികളും നിര്‍ബന്ധമായും ധരിക്കണം. · ഡ്യൂട്ടി കഴിഞ്ഞതിന് ശേഷം സ്‌പെഷല്‍ പോളിങ് സംഘം അവര്‍ ധരിച്ചിരിക്കുന്ന പി.പി.ഇ കിറ്റ് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുള്ള സ്ഥലത്ത് മാത്രമേ നിക്ഷേപിക്കാവു. ജാഗ്രത വേണം സ്‌പെഷല്‍ വോട്ടര്‍മാര്‍ക്കും സ്‌പെഷല്‍ പോളിങ് ഓഫിസര്‍ സ്‌പെഷല്‍ വോട്ടര്‍മാരെ സമീപിക്കുമ്പോള്‍ ജാഗ്രതയും കരുതലും അനിവാര്യമാണ്. സ്‌പെഷല്‍ വോട്ടര്‍മാര്‍ സോപ്പുപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈകള്‍ അണുവിമുക്തമാക്കിയിട്ടുവേണം ബാലറ്റ് പേപ്പറുകളും ബന്ധപ്പെട്ട ഫോറങ്ങളും കൈകാര്യം ചെയ്യാന്‍. കൈകള്‍ വീണ്ടും സാനിറ്റൈസ് ചെയ്തതിന് ശേഷം മാത്രമേ ബാലറ്റ് അടങ്ങിയ സീല്‍ ചെയ്ത കവര്‍ സ്‌പെഷല്‍ പോളിങ് ഓഫിസര്‍ക്ക് കൈമാറാവു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2020 11:59 PM GMT Updated On
date_range 2020-12-05T05:29:10+05:30സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം ഇന്ന് തുടങ്ങും
text_fieldsNext Story