Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജില്ലക്ക്​...

ജില്ലക്ക്​ കോവിഡാനന്തര മാസ്​റ്റർ പ്ലാൻ; എൽ.ഡി.എഫ്​ പ്രകടന പത്രിക

text_fields
bookmark_border
കാസർകോട്​: ജില്ല പഞ്ചായത്തിൽ അധികാരത്തിൽ വന്നാൽ ജില്ലക്ക്​ സമഗ്ര വികസന പദ്ധതി നടപ്പാക്കുമെന്നും കോവിഡാനന്തര മാസ്​റ്റർ പ്ലാൻ തയാറാക്കുമെന്നും എൽ.ഡി.എഫ്​ പ്രകടന പത്രിക. തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്നും അതിൽ തന്നെ സ്​ത്രീ തൊഴിൽ പങ്കാളിത്തത്തിന് പ്രാമുഖ്യം നൽകുമെന്നും​ പ്രകടന പത്രിക പ്രകാശനം ചെയ്​തുകൊണ്ട്​ നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എല്ലാ വീടുകളിലും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തും. ജില്ലയെ ജലസുരക്ഷാ ജില്ലയാക്കും. മുഴുവൻ തദ്ദേശസ്വയംഭരണ സ്​ഥാപനങ്ങളെയും ഏകോപിപ്പിച്ച്​ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണും. സീറോ വേസ്​റ്റ്​ കാസർകോട് ലക്ഷ്യമാക്കിക്കൊണ്ടായിരിക്കുമിത്​. പച്ചത്തുരുത്തുകൾ വ്യാപിപ്പിക്കും. തരിശുരഹിത ജില്ലയാക്കും. ജൈവ ജില്ല എന്ന ലക്ഷ്യം നേടും. ലൈഫ് മിഷ​ൻെറ സാധ്യത ഉപയോഗിച്ച് ഭൂരഹിത – ഭവനരഹിതരായവർക്ക് സുരക്ഷിത പാർപ്പിടമൊരുക്കും. വിദ്യാഭ്യാസ മേഖലയിൽ മുന്നേറ്റമുണ്ടാക്കും. ആർദ്രം മിഷനിലൂടെ പൊതുജനാരോഗ്യ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തും. എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നപരിഹാരത്തിനായി ഉജ്ജീവനം പദ്ധതി നടപ്പിലാക്കും. അതിജീവനം – കാൻസർ മുക്ത​ ജില്ലയായി മാറ്റുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കും. ജില്ല പഞ്ചായത്തി​ൻെറ അധീനതയിലുള്ള ആസ്​തികളുടെ സംരക്ഷണവും പരിപാലനവും ഗുണനിലവാരവും ഉറപ്പുവരുത്തും. ജില്ല പഠന കോൺഗ്രസ്​ സംഘടിപ്പിച്ച് വിഷൻ 2050 തയാറാക്കും. കാർഷിക മേഖലയിൽ പുതിയ പദ്ധതികൾ നടപ്പാക്കും. ഭാഷ ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകും. ജില്ല പഞ്ചായത്ത് റോഡുകൾ സമയബന്ധിതമായി നവീകരിക്കും തുടങ്ങിയ പദ്ധതികൾ എൽ.ഡി.എഫ്​ മുന്നോട്ടുവെച്ചു. ജില്ല കൺവീനർ കെ.പി. സതീഷ്​ ചന്ദ്രൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, മൊയ്​തീൻ കുഞ്ഞി കളനാട്​ എന്നിവർ വാർത്തസ​േമ്മളനത്തിൽ പ​െങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story