Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപരിമിതികളെ തോൽപിച്ച...

പരിമിതികളെ തോൽപിച്ച പ്രവർത്തനവുമായി വീണ്ടും ബി.എ. റഹ്​മാൻ

text_fields
bookmark_border
കുമ്പള: പരിമിതികളെ തോൽപിച്ച പ്രവർത്തന മികവിലാണ് കുമ്പള പഞ്ചായത്തിലെ ആരിക്കാടി വാർഡിൽ (രണ്ട്​) ബി.എ. റഹ്മാൻ വീട്ടും സ്ഥാനാർഥിയായത്. ഭിന്നശേഷിക്കാരനായ റഹ്മാ​ന്​ 2010ൽ കന്നിയങ്കത്തിൽ എതിരാളിയായി റെബൽ സ്ഥാനാർഥിയുണ്ടായിരുന്നു. എങ്കിലും ഫലം വന്നപ്പോൾ 238 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അഭിമാന വിജയം. 2015ൽ സ്ത്രീകൾക്ക് സംവരണം ചെയ്ത വാർഡിൽനിന്ന് ഭാര്യ സുഹറയെയാണ് മത്സരത്തിന് പാർട്ടി നിയോഗിച്ചത്. ബി.എ.റഹ്മാ​ൻെറ അഞ്ചുവർഷത്തെ വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് പാരിതോഷികമെന്നോണം 795 വോട്ടി​ൻെറ ഭൂരിപക്ഷത്തിന്​ സുഹറയെ നാട്ടുകാർ ജയിപ്പിച്ചുവിട്ടു. എം.എസ്.എഫിലൂടെ രാഷ്​ട്രീയത്തിലെത്തിയ ബി.എ. റഹ്​മാൻ എം.എസ്.എഫി​ൻെറയും പിന്നീട് യൂത്ത് ലീഗി​ൻെറയും ശാഖ, പഞ്ചായത്ത്, മണ്ഡലം ഭാരവാഹിയായിട്ടുണ്ട്. നിലവിൽ മുസ്​ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയാണ്. ഭരണത്തുടർച്ച പ്രതീക്ഷിക്കുന്ന കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ പദവിയിലേക്ക് പാർട്ടി പ്രവർത്തകർക്കിടയിൽനിന്ന് ഉയർന്നുവന്ന യൂത്ത് ലീഗ് ജില്ല ട്രഷറർ യൂസുഫ് ഉളുവാറി​ൻെറ പേരിനൊപ്പം ബി.എ. റഹ്​മാ​ൻെറ പേരുമുണ്ട്. വാർഡിലെ ഭൂരിഭാഗം റോഡുകളും ഇൻറർലോക്കും കോൺക്രീറ്റുമാക്കിയതും 35 ഓളം കുടുംബങ്ങൾക്ക് വീട് നൽകിയതും ആരിക്കാടി ജനറൽ ജി.ബി.എൽ.പി.എസിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചതും നേട്ടമാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story