നീലേശ്വരം: അഴിമതിക്കെതിരെ ഒരു വോട്ട്, വികസനത്തിനൊരു വോട്ട് എന്ന മുദ്രാവാക്യവുമായി ജനങ്ങളെ സമീപിക്കാനുള്ള അവസരമാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ നാലര വർഷക്കാലം അഴിമതിയുടെ കറുത്ത അധ്യായമായിരുന്നു കേരളത്തിൽ ഇടതുപക്ഷം നടത്തിവന്നത്. അഴിമതിരഹിതമായ ഭരണം കൊണ്ടുവരുന്നതിന് വേണ്ടിയുള്ള ഒരു സെമി ഫൈനൽ മത്സരമാണ് ഈ തെരഞ്ഞെടുപ്പെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. നീലേശ്വരം നഗരസഭ യു.ഡി.എഫ് സ്ഥാനാർഥി സംഗമം എൻ.കെ.ബി.എം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ് മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. യു.ഡി.എഫ് ചെയർമാൻ സി.കെ.കെ. മാണിയൂർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. രതികമാർ, കെ.പി.സി.സി അംഗം പി.കെ. ഫൈസൽ, ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ, യു.ഡി.എഫ് നേതാക്കളായ മാമുനി വിജയൻ, മഡിയൻ ഉണ്ണികൃഷ്ണൻ, എം. രാധാകൃഷ്ണൻ നായർ, ഇബ്രാഹിം പറമ്പത്ത്, കെ.വി. ഉമേശൻ, ഏറ്റുവാട്ട് മോഹനൻ, രമേശൻ കരുവാച്ചേരി എന്നിവർ സംസാരിച്ചു. പി.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2020 11:59 PM GMT Updated On
date_range 2020-12-03T05:29:17+05:30കോൺഗ്രസിന് തദ്ദേശ തെരഞ്ഞെടുപ്പ് സെമി ഫൈനൽ -മുല്ലപ്പള്ളി
text_fieldsNext Story