Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസ്​ഥാനാർഥികളുടെ സംഗമം

സ്​ഥാനാർഥികളുടെ സംഗമം

text_fields
bookmark_border
ഉദുമ: ഉദുമ ബ്ലോക്ക് കോൺഗ്രസ്​ കമ്മിറ്റി സ്ഥാനാർഥികളുടെ സംഗമം സംഘടിപ്പിച്ചു. ഉദുമ ബ്ലോക്ക് പരിധിയിലെ നാല് പഞ്ചായത്തുകളിൽ നിന്നുമായി 53 സ്​ഥാനാർഥികളാണ് കോൺഗ്രസിനുവേണ്ടി കളത്തിലിറങ്ങുന്നത്. സ്​ഥാനാർഥികൾക്കുള്ള പരിശീലന പരിപാടി ഡി.സി.സി പ്രസിഡൻറ്​ ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ സി. രാജൻ പെരിയ അധ്യക്ഷത വഹിച്ചു. ജെ.സി.ഐ ദേശീയ പരിശീലകൻ സെയ്ഫുദ്ദീൻ കളനാട് ക്ലാസെടുത്തു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വി.ആർ. വിദ്യാസാഗർ, ഗീത കൃഷ്ണൻ, മണ്ഡലം പ്രസിഡൻറുമാരായ കൃഷ്ണൻ ചട്ടഞ്ചാൽ, ടി. രാമകൃഷ്ണൻ, എം.പി.എം. ഷാഫി, ബാലകൃഷ്ണൻ കടവങ്ങാനം ബ്ലോക്ക് കോൺഗ്രസ്​ വൈസ് പ്രസിഡൻറുമാരായ ബാലകൃഷ്ണൻ നായർ പൊയിനാച്ചി, വി. കണ്ണൻ, കെ.വി. ഭക്​തവത്സലൻ, വാസു മാങ്ങാട് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാട് സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി രാജൻ പൊയിനാച്ചി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story