ബദിയടുക്ക: മലയോര പഞ്ചായത്തായ കുംബഡാജെയിയിൽ യു.ഡി.എഫ് ഭരണം നിലനിർത്തുമോ? തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ഉയർന്നുവരുന്ന ചോദ്യമാണിത്. യു.ഡി.എഫ്-ബി.ജെ.പി ബലാബലമുള്ള പഞ്ചായത്തിൽ ഒരു സീറ്റിൻെറ ബലത്തിലാണ് യു.ഡി.എഫ് ഭരണം. ആകെ 13 വാർഡുകളിൽ യു.ഡി.എഫിന് ഏഴും ബി.ജെ.പിക്ക് ആറുമാണ് സീറ്റ്. സംവരണം വഴി മാറിമറിഞ്ഞ വാർഡുകളും നിലവിലെ ജനപ്രതിനിധികളിൽ പലരും ഇത്തവണ മത്സരത്തിന് ഇല്ലാത്തതുമാണ് കണക്കുകൂട്ടലിൽ തീരുമാനമാകാത്തത്. എന്നാൽ, യു.ഡി.എഫ് ഭരണം തുടരുമെന്ന് മുന്നണിനേതൃത്വം ഉറപ്പിച്ചുപറയുന്നു. അതേസമയം, യു.ഡി.എഫിൻെറ സീറ്റുകൾകൂടി പിടിച്ചെടുത്ത് ഭരണത്തിലേറാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി കേന്ദ്രങ്ങൾ. മത്സരം ശക്തമായ ഏഴാം വാർഡ് ബളക്കളയിൽ കരുത്തനായ സ്ഥാനാർഥിയെ നിർത്തി വിജയ പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. നിലവിൽ ബി.ജെ.പി ജയിച്ച വാർഡിൽ 23 വോട്ടുകൾ മാത്രമാണ് ഭൂരിപക്ഷം ലഭിച്ചിരുന്നത്. ഇത് മറികടക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. യു.ഡി.എഫും ബി.ജെ.പിയും നേടുന്ന സീറ്റുകൾക്കനുസരിച്ച് നറുക്കെടുപ്പോ എൽ.ഡി.എഫിൻെറ പിന്തുണയോ ഇരുവർക്കും ആവശ്യമായി വരുമെന്ന് എൽ.ഡി.എഫ് പറയുന്നു. ഏഴു വാർഡുകൾ സ്ത്രീസംവരണമാണ്. പ്രസിഡൻറ് സ്ഥാനം ജനറൽ വിഭാഗത്തിനാണെങ്കിലും പ്രസിഡൻറ് സ്ഥാനാർഥികളെ ഉയർത്തിക്കാണിക്കാതെയാണ് കുംബഡാജെ പഞ്ചായത്തിൽ ഇത്തവണത്തെ വോട്ടുതേടൽ. കഴിഞ്ഞ ഭരണസമിതിയുടെ വികസനമാണ് യു.ഡി.എഫ് മുന്നിൽ വെക്കുന്നത്. എന്നാൽ, വികസനം ചിലയിടങ്ങളിൽ മാത്രം ഒതുങ്ങിയതും ഭരണസമിതിയിലെ അഴിമതിക്കെതിരെ നടത്തിയ സമരവുമാണ് ബി.ജെ.പിയുടെ പ്രചാരണായുധം. ആകെ വാർഡ്: 13 യു.ഡി.എഫ്: 7 ബി.ജെ.പി: 6 മുസ്‌ലിം ലീഗ് -5 കോൺഗ്രസ് -2
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2020 12:00 AM GMT Updated On
date_range 2020-12-01T05:30:55+05:30നാട്ടുപോര്: കുംബഡാജെ യു.ഡി.എഫ് നിലനിർത്തുമോ?
text_fieldsNext Story