നീലേശ്വരം: ജില്ലയിൽ ടിപ്പർ ലോറി മേഖലയിൽ ജീവിക്കുന്ന കുടുംബങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഉദ്യോഗസ്ഥ പരിശോധനക്കെതിരെ അനിശ്ചിതകാല സമരം ആരംഭിച്ചു. സമരത്തിന് വിളംബരം അറിയിച്ചുകൊണ്ട് ടിപ്പർ ലോറി റാലി നടത്തി. പടന്നക്കാട് നിന്ന് ആരംഭിച്ച് ചോയ്യങ്കോട് ബസാറിൽ സമാപിച്ചു. ഹോസ്ദുർഗ്, വെള്ളരിക്കുണ്ട് എന്നീ താലൂക്കിലെ ടിപ്പർ ഓണേഴ്സ് ആൻഡ് വർക്കേഴ്സ് യൂനിയൻെറ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. റവന്യൂ വകുപ്പ്, ജിയോളജി, ആർ.ടി.ഒ, പൊലീസ് എന്നിവർ ടിപ്പർ മേഖലയിൽ നിയമംമൂലം പ്രവർത്തിക്കുന്ന ലോറികളും എക്സ്കവേറ്ററും അനാവശ്യമായി പിടിച്ചെടുക്കുകയാണ്. നിയമപരമായി പെർമിറ്റുള്ള മണ്ണ് വണ്ടിയിൽ കൊണ്ടുപോകുേമ്പാൾ ഇത്തരം ഉദ്യോഗസ്ഥർ പിന്തുടർന്ന് വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ സ്ഥലത്തിൻെറ പെർമിറ്റ് ഉടമക്ക് സ്റ്റോപ്പ് മെമ്മോ കൊടുക്കുകയോ അതിൻെറ നിയമനടപടികൾ എടുക്കാതെയും വണ്ടി പിടിച്ച് കസ്റ്റഡിയിലെടുക്കുകയും മാസങ്ങളോളം ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ പിടിച്ചിടുകയാണ്. നിർമാണ മേഖലക്കാവശ്യമായ ചെങ്കല്ല്, ജില്ലി, മണ്ണ് തുടങ്ങിയ ഖനനവസ്തുക്കൾ നിയമപ്രകാരം കൊണ്ടുപോകുമ്പോൾ വഴിയിൽ തടഞ്ഞുെവച്ച് ഉദ്യോഗസ്ഥർ നിരന്തരം ഉപദ്രവിക്കുകയാണ്. നീലേശ്വരം - വെള്ളരിക്കുണ്ട് ഏരിയ കമ്മിറ്റി ഭാരവാഹികളായ കെ.സി. രാജൻ, പി.വി. രജിത് കുമാർ, പി.വി. അനിൽകുമാർ, കെ. രാധാകൃഷ്ണൻ എന്നിവർ ലോറി റാലിക്ക് നേതൃത്വം നൽകി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2020 11:58 PM GMT Updated On
date_range 2020-12-01T05:28:46+05:30ടിപ്പർ ലോറി അനിശ്ചിതകാല സമരം തുടങ്ങി
text_fieldsNext Story