കാഞ്ഞങ്ങാട്: കേന്ദ്ര സർക്കാറിൻെറ കർഷകവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ ബില്ല് പിൻവലിക്കുക, കാർഷികഭൂമി കോർപറേറ്റുകൾക്ക് അടിയറ വെക്കുന്ന ബില്ലുകൾ റദ്ദ് ചെയ്യുക, കർഷകദ്രോഹ വൈദ്യുതി പരിഷ്കാരങ്ങൾ അവസാനിപ്പിക്കുക, മോദിഭരണത്തിൻെറ ഉടമ-അടിമ വ്യവസ്ഥിതി കൊണ്ടുവരാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത കർഷകസമര സമിതിയുടെ നേതൃത്വത്തിൽ പുല്ലൂർ ഹരിപുരം പോസ്റ്റ് ഓഫിസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു. കർഷകസംഘം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി മൂലക്കണ്ടം പ്രഭാകരൻ ധർണ ഉദ്ഘാടനം ചെയ്തു. ബി.വി. വേലായുധൻ അധ്യക്ഷത വഹിച്ചു. എം. നാരായണൻ, പി. നാരായണൻ എന്നിവർ സംസാരിച്ചു. കർഷകസംഘം കാഞ്ഞങ്ങാട് ഏരിയ എക്സിക്യൂട്ടിവ് അംഗം പി. കൃഷ്ണൻ കിരാടത്തിൽ സ്വാഗതം പറഞ്ഞു. തുടർന്ന് പുല്ലൂർ ടൗണിൽ നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധം അറിയിച്ചു. psotoffice സംയുക്ത കർഷകസമര സമിതിയുടെ നേതൃത്വത്തിൽ പുല്ലൂർ ഹരിപുരം പോസ്റ്റ് ഓഫിസിന് മുന്നിൽ നടന്ന ധർണ മൂലക്കണ്ടം പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2020 11:58 PM GMT Updated On
date_range 2020-11-28T05:28:18+05:30പോസ്റ്റ് ഓഫിസ് ധർണ
text_fieldsNext Story