Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2020 11:58 PM GMT Updated On
date_range 27 Nov 2020 11:58 PM GMTഅണികള്‍ക്ക് സി.പി.എമ്മിൽ വിശ്വാസം നഷ്ടപ്പെട്ടു -അഡ്വ. കെ. ശ്രീകാന്ത്
text_fieldsbookmark_border
മാവുങ്കാല്‍: അണികള്‍ക്ക് സി.പി.എമ്മിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ. കെ. ശ്രീകാന്ത് ആരോപിച്ചു. മടിക്കൈ പഞ്ചായത്ത് വാഴക്കോട്ട് നടന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മടിക്കൈയിലും സി.പി.എം അണികൾ മാറിച്ചിന്തിക്കാന്‍ തുടങ്ങി. ഇതിൻെറ തെളിവാണ് കഴിഞ്ഞ തവണത്തെ പഞ്ചായത്ത് തെരെഞ്ഞടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ഇതുകൊണ്ടാണ് ഇത്തവണ ചില വാര്‍ഡുകളില്‍ സ്ഥാനാർഥിയെ നാമനിർദേശം ചെയ്ത വ്യക്തികളെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. പി. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല ജന. സെക്രട്ടറി എ. വേലായുധന്, സെക്രട്ടറി കെ. ശോഭന ഏച്ചിക്കാനം, സംസ്ഥാന കൗൺസിൽ അംഗം ഇ. കൃഷ്ണൻ, ഒ.ബി.സി മോര്‍ച്ച ജില്ല ട്രഷറര്‍ കെ. മോഹനന്, മടിക്കൈ പഞ്ചായത്ത് ഇലക്ഷന് കമ്മിറ്റി ചെയര്മാന് എം. ശങ്കരന് നമ്പൂതിരി, ഒ.ബി.സി മോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡൻറ് രവി നെല്ലിയടുക്കം, മണ്ഡലം സെക്രട്ടറിയും ജില്ല പഞ്ചായത്ത് മടിക്കൈ ഡിവിഷന് സ്ഥാനാർഥിയുമായ ബിജി ബാബു, വാര്‍ഡ് സ്ഥാനാർഥികളായ രജിത രാഘവന്, സംഗീത നിധീഷ് എന്നിവര്‍ സംബന്ധിച്ചു. ബൂത്ത് സെക്രട്ടറി ടി. ചന്ദ്രന് കക്കട്ടില്‍ സ്വാഗതം പറഞ്ഞു. തെരെഞ്ഞടുപ്പ് കമ്മിറ്റി ഭാരവാഹികളായി പി. സന്തോഷ് (ചെയർ), ടി. ചന്ദ്രന് കക്കട്ടില്‍ (ജന. സെക്ര), കെ.പി. സുകുമാരന്‍ (ട്രഷ) എന്നിവരെ തെരെഞ്ഞടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story