Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസ്​ഥാനാർഥി നിർണയത്തെ...

സ്​ഥാനാർഥി നിർണയത്തെ വിമർശിച്ച്​ ലീഗ് നേതാവ്​; ഷാഹിനക്കും കിട്ടി വമ്പൻ 'പാര'​

text_fields
bookmark_border
കാസർകോട്​: മുസ്​ലിംലീഗ്​ ജില്ല പഞ്ചായത്ത്​ ഡിവിഷൻ സ്​ഥാനാർഥി നിർണയത്തെ പരോക്ഷമായി വിമർ​ശിച്ച്​ ലീഗ്​ നേതാവ്​. മുസ്​ലിംലീഗ്​ മുളിയാർ പഞ്ചായത്ത്​ പ്രസിഡൻറ്​ കെ.ബി. മുഹമ്മദ്​ കുഞ്ഞിയുടെ ഫേസ്​ബുക്ക്​ പോസ്​റ്റാണ്​ ലീഗ്​ കേന്ദ്രങ്ങളിൽ വൈറലായത്​. ''പണം എനിക്ക് സമ്പത്തി​ൻെറ ഭാഗമല്ല. 'സുഹൃത്തുക്കൾ' എനിക്ക് സമ്പത്തി​ൻെറ പ്രധാന ഘടകമാണ്. പണമില്ലാത്തതിനാൽ ഇതുവരെ എനിക്ക് ഒരു കുറവും വന്നിട്ടില്ലായിരുന്നു. എന്നാൽ 'പണമില്ലാത്തത്' ഇപ്പോൾ എനിക്ക് വിനയായി. ഇല്ലാത്തവനെ കുറിച്ചുള്ള ഇല്ലാത്തരങ്ങളും ചർച്ചക്ക് വിധേയമായി. കുടുംബമേ മാപ്പ്!'' എന്ന പോസ്​റ്റാണ്​ വൈറലായത്​. എൻഡോസൾഫാൻ വിരുദ്ധ സമരത്തിനു തുടക്കമിട്ട്​ പുഞ്ചിരി ക്ലബി​ൻെറ സാരഥി കൂടിയായ മുഹമ്മദ്​ കുഞ്ഞി ഇത്തവണ ജില്ല പഞ്ചായത്ത്​ ചെങ്കള ഡിവിഷൻ അല്ലെങ്കിൽ ദേലംപാടി ഡിവിഷൻ എന്നിവയിലേതിലെങ്കിലും സ്​ഥാനാർഥിയാകുമെന്ന്​ ഉറപ്പിച്ചിരുന്നു. മുഹമ്മദ്​ കുഞ്ഞിയെ ദേലംപാടിയിലേക്ക്​ ലീഗ്​ മുളിയാർ പഞ്ചായത്ത്​ കമ്മിറ്റി നിർദേശിച്ചു. പിന്നാലെ ഉദുമ മണ്ഡലം കമ്മിറ്റിയും ശിപാർശ ചെയ്​തു. എന്നാൽ പട്ടിക നിരന്നപ്പോൾ യൂത്ത്​ ലീഗ്​ നേതാവ്​ ടി.ഡി. കബീറിന്​ ചെങ്കളയും മഞ്ചേശ്വരം മുൻ എം.എൽ.എ അന്തരിച്ച പി.ബി. അബ്​ദുറസാഖി​ൻെറ മകൻ പി.ബി. ഷഫീഖിനു ദേലംപാടിയും നൽകി. ഷഫീഖ്​​ ​ലീഗ്​ നേതൃത്വത്തിൽപോലും കയറിയിട്ടില്ല എന്നാണ്​ കെ.ബി. മുഹമ്മദ്​ കുഞ്ഞിയെ അനുകൂലിക്കുന്നവർ പറയുന്നത്​. എ.​െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണു​േഗാപാൽ കെ​.എസ്​.യു സംസ്​ഥാന പ്രസിഡൻറായിരിക്കെ എം.എസ്​.എഫ്​ സംസ്​ഥാന വൈസ്​ പ്രസിഡൻറായിരുന്നു മുഹമ്മദ്​ കുഞ്ഞി. കെ.എം. ഷാജി, കെ.ടി. ജലീൽ എന്നിവർക്കൊപ്പം പ്രവർത്തിച്ചയാളാണ്​ അദ്ദേഹം. പണക്കാരനല്ലാത്തതി​ൻെറ പേരിൽ തഴയപ്പെടുന്നുവെന്നാണ്​ പോസ്​റ്റി​ൻെറ സന്ദേശം. എന്നാൽ മുഹമ്മദ്​ കുഞ്ഞി ഇത്​ നിഷേധിച്ചു. ചെങ്കള ഗ്രാമപഞ്ചായത്ത്​ പ്രസിഡൻറായിരുന്ന ഷാഹിന സലിമിനും കിട്ടി നേതൃത്വത്തി​ൻെറ പാര. മികച്ച ഗ്രാമപഞ്ചായത്ത്​ പ്രസിഡൻറ്​ എന്ന നിലയിൽ ലീഗ്​ അണികളിൽ സ്​ഥാനം നേടിയ ഷാഹിന അടുത്ത ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ സ്​ഥാനാർഥി കൂടിയാണ്​. എന്നാൽ നൽകിയത്​ കഴിഞ്ഞതവണ തോറ്റ ഡിവിഷനായ എടനീർ ആണ്​. വനിതാ സംവരണമായ കാസർകോട്​ ​ബ്ലോക്ക്​​ പ്രസിഡൻറ്​ സ്​ഥാനത്തേക്കും പരിഗണിച്ചില്ല. ഗ്രാമപഞ്ചായത്ത്​ പ്രസിഡൻറായിരിക്കെ ചെങ്കള മേഖലയിലെ ലീഗ്​ നേതാക്കളുടെ എതിർപ്പ്​ ഏറെ ക്ഷണിച്ചുവരുത്തിയ ഷാഹിന​ക്ക്​ വമ്പൻ പാരയാണ്​ നേതാക്കൾ പണിതത്- ''എടനീർ ജയിച്ചുവാ പ്രസിഡൻറാവാം'' എന്ന്. ​ എടനീർ ജയിച്ചാൽ യു.ഡി.എഫിന്​ ജില്ല പഞ്ചായത്ത്​ നേടാം എന്നതും ഒരു വിജയ ഫോർമുലയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story