Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightലീഗ് പത്തിടത്ത് പത്രിക...

ലീഗ് പത്തിടത്ത് പത്രിക നൽകി; കോൺ. ഒമ്പതിടങ്ങളിലും

text_fields
bookmark_border
പടന്ന: കോൺഗ്രസുമായി സീറ്റ് വിഭജന ചർച്ചയിൽ തെറ്റിയ ലീഗ് ജയ സാധ്യതയുള്ള 10 വാർഡുകളിൽ പത്രിക നൽകി. കഴിഞ്ഞ തവണ ഏഴ് വാർഡുകളിൽ മാത്രമായിരുന്നു ലീഗ് മത്സരിച്ചിരുന്നത്. ആറിടങ്ങളിലും വിജയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ തവണ പരാജയപ്പെട്ട 13ാം വാർഡായ തെക്കേക്കാട് ഇത്തവണ സ്വതന്ത്ര സാഥാനാർഥിയെയാണ് ലീഗ് നിർത്തിയിരിക്കുന്നത്. ലീഗ് സ്ഥാനാർഥികൾ: യു.കെ. മുഷ്താഖ്(രണ്ട്), എം.കെ. സാഹിറ(മൂന്ന്) പി.വി. മുഹമ്മദ് അസ്​ലം( നാല്), എ.കെ. ജാസ്മിൻ(അഞ്ച്), പി. പവിത്രൻ(ആറ്), കെ.എൻ.പി. സമീർ(10), ടി.കെ. സമീറ(12), എം. ഹാജിറ( 13) (സ്വതന്ത്ര ), ടി.കെ.പി. ഷാഹിദ (14), ടി.കെ.എം. മുഹമ്മദ് റഫീഖ് (15). നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പടന്ന ഡിവിഷനിൽ നിന്നും കെ.പി. മറിയുവും ലീഗിനു വേണ്ടി മത്സരിക്കും. സീറ്റു വിഭജന ചർച്ച പരാജയപ്പെട്ടിനാൽ കോൺഗ്രസ് ഒമ്പത് വാർഡുകളിൽ പത്രിക നൽകി. വിവിധ വാർഡുകളിലെ സ്ഥാനാർഥികൾ പേര്,വാർഡ് എന്ന ക്രമത്തിൽ എ.വി. സൗമിനി (ഒന്ന് ) കെ. സജീവൻ ( രണ്ട്്) ഇ. ശ്യാംകുമാർ ( ആറ് ) കെ. അശ്വതി ( ഏഴ്) കെ. കൗസല്യ (എട്ട്), എം. സുനിൽ കുമാർ (ഒമ്പത്), പി.വി. അനിൽകുമാർ(10), പി.പി. കുഞ്ഞികൃഷ്ണൻ (11), പി. ബുഷ്‌റ ( 12).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story