സംരക്ഷണമില്ല; കോവിലകം ചിറ നാശത്തിൻെറ വക്കിൽ നീലേശ്വരം: നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രപ്രസിദ്ധമായ നീലേശ്വരം കോവിലകം ചിറ സംരക്ഷണമില്ലാതെ നശിക്കുന്നു. ഏക്കറോളമുള്ള കോവിലകം ചിറ ഇപ്പോൾ കാട്മൂടിയും പടവുകൾ ഇടിഞ്ഞും പായലും കുളവാഴകളും നിറഞ്ഞും നശിക്കുകയാണ്. 2018ൽ ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായ ജില്ലതല ഉദ്ഘാടനം നടന്നത് ഈ ചിറയിലാണ്. മന്ത്രി ഇ.ചന്ദ്രശേഖരൻ, എം. രാജഗോപാലൻ എം.എൽ.എ എന്നിവർ ചിറയിൽ ഇറങ്ങി പായൽ നീക്കിയാണ് ചടങ്ങ് നിർവഹിച്ചത്. ഇത്രയും വലിയ ജലസ്രോതസ്സ് സംരക്ഷിച്ചാൽ നീലേശ്വരത്തെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ സാധിക്കും. മുമ്പ് നീലേശ്വരം, പഞ്ചായത്തായിരുന്നപ്പോൾ അധികൃതർ ചിറ സംരക്ഷണത്തിന് ഫണ്ട് അനുവദിച്ച് സംരക്ഷിച്ചിരുന്നുവെങ്കിലും തുടർച്ചയില്ലാത്തതിനാൽ പഴയ പോലെയായി. പിന്നീട് നാട്ടുകാർ ചിറ നവീകരണ കമ്മിറ്റി രൂപവത്കരിച്ച് സംരക്ഷണമേറ്റെടുത്തെങ്കിലും ഫണ്ട് അപര്യാപ്ത മൂലം പ്രവർത്തനം പാതിവഴിയിൽ ഉപേക്ഷിച്ചു. നിരവധി ജില്ലതല നീന്തൽ മത്സരങ്ങൾ ഈ ചിറയിൽ നടന്നിട്ടുണ്ട്. പൂരോത്സവ നാളിൽ മന്നൻപുറത്ത് ഭഗവതിയുടെയും തളിയിലപ്പൻെറയും വിഗ്രഹങ്ങൾ നഗരപ്രദിക്ഷണത്തിനുശേഷം ആറാടിച്ചിരുന്നത് ഈ ചിറയിലാണ്. ചിറക്ക് ആഴം വർധിപ്പിച്ചാൽ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന മറ്റ് സ്ഥലങ്ങളിലേക്കും വെള്ളമെത്തിക്കാൻ പറ്റും. ചിറയുടെ സംരക്ഷണം നഗരസഭ ഏറ്റെടുക്കണമെന്നാണ് ആവശ്യം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2020 11:58 PM GMT Updated On
date_range 2020-10-09T05:28:52+05:30സംരക്ഷണമില്ല; കോവിലകം ചിറ നാശത്തിെൻറ വക്കിൽ
text_fieldsNext Story