കാസർകോട്: മേഖല െഡപ്യൂട്ടി ഡയറക്ടറുടെ മേലൊപ്പ് ഇല്ലെന്ന കാരണം പറഞ്ഞ് സംസ്ഥാനത്തെ ഭൂരിഭാഗം ട്രഷറികളും എയ്ഡഡ് ഹയർ സെക്കൻഡറി അധ്യാപകരുടെ സെപ്റ്റംബർ മാസത്തെ ശമ്പളം നിഷേധിച്ചതായി ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ. ഓഫിസുകളിൽ ജീവനക്കാർ കുറവായ സാഹചര്യത്തിൽ പ്രിൻസിപ്പൽമാർ സ്പാർക്കിൽനിന്ന് തയാറാക്കുന്ന ശമ്പള ബില്ലുകൾ മേഖല െഡപ്യൂട്ടി ഡയറക്ടറുടെ മേലൊപ്പില്ലാതെ ട്രഷറിയിൽ നേരിട്ട് മാറിയിരുന്നു. ഇതുസംബന്ധിച്ച ധനകാര്യ വകുപ്പിൻെറ ഉത്തരവിന് കഴിഞ്ഞ മാസം വരെ മാത്രമേ പ്രാബല്യമുള്ളൂ എന്നറിഞ്ഞിട്ടും ഇതിനായുള്ള തയാറെടുപ്പ് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് ബോധപൂർവം വൈകിക്കുകയായിരുന്നു. ഹൈസ്കൂൾ തലം വരെയുള്ള പ്രധാനാധ്യാപകനെ സെൽഫ് േഡ്രായിങ് ഓഫിസർമാരാക്കി മാറ്റിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും എയ്ഡഡ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരെ സെൽഫ് േഡ്രായിങ് ഓഫിസർമാരാക്കി മാറ്റാനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പിൻെറ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. മേഖല െഡപ്യൂട്ടി ഡയറക്ടർ ഓഫിസ് തലത്തിൽ അദാലത്ത് നടത്തി സ്കൂൾ വിവരങ്ങൾ സ്പാർക്കിൽ ലോക്ക് ചെയ്യണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. അടിയന്തരമായി ഈ പ്രശ്നം പരിഹരിക്കണമെന്ന് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജിജി തോമസ് ആവശ്യപ്പെട്ടു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2020 11:58 PM GMT Updated On
date_range 2020-10-09T05:28:46+05:30എയ്ഡഡ് ഹയർ സെക്കൻഡറി അധ്യാപകർക്ക് ശമ്പളം വൈകിക്കുന്നു-എ.എച്ച്.എസ്.ടി.എ
text_fieldsNext Story