നീലേശ്വരം: വിദ്യാലയങ്ങൾ തുറക്കാത്തതിനാൽ കുട്ടികൾക്ക് മാനസിക സമ്മർദങ്ങളിൽനിന്ന് മുക്തിനേടാനും സർഗവാസനകൾ പ്രോത്സാഹിപ്പിക്കാനും കലാകാരന്മാരുടെ സംഘടനയായ നന്മ വേദിയൊരുക്കുന്നു. ബാലയരങ്ങിൻെറ നേതൃത്വത്തിൽ കുട്ടികളുടെ ഓൺലൈൻ കലോത്സവം സംസ്ഥാനാടിസ്ഥാനത്തിൽ സംഘടിപ്പിക്കും. ഇതിൻെറ മുന്നോടിയായുള്ള മേഖല- ജില്ലതല മത്സരങ്ങൾ നവംബർ ഒന്നിന് നടക്കും. ഒന്നിന് ജില്ലയിലെ ഉദുമ, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, തൃക്കരിപ്പൂർ എന്നീ അഞ്ച് മേഖലതലങ്ങളിലും 15ന് ജില്ലതലത്തിലും മത്സരം നടക്കും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സെൻട്രൽ വിഭാഗത്തിലെ എൽ.പി, യു.പി, ഹൈസ്കൂൾ, എച്ച്.എസ്.എസ് വിദ്യാർത്ഥികൾക്കായാണ് മത്സരം. സ്കൂൾ കലോത്സവ മാന്വൽ പ്രകാരം ഗ്രൂപ് ഇനങ്ങളെ ഒഴിവാക്കി വ്യക്തിഗത ഇനങ്ങൾക്ക് മാത്രമായാണ് മത്സരം. ഒരു കുട്ടിക്ക് മൂന്ന് വ്യക്തിഗത ഇനങ്ങളിൽ മത്സരിക്കാം. എൽ.പി വിഭാഗം മേഖലതലം വരെയും യു.പി വിഭാഗം ജില്ലതലം വരെയും എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗം സംസ്ഥാനതലം വരെയുമാണ് മത്സരം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 20നകം പേര് രജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾക്ക്: 9947046286, 9446834924, 9946723060.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2020 11:58 PM GMT Updated On
date_range 2020-10-09T05:28:25+05:30നന്മ ബാലയരങ്ങ് ഓൺലൈൻ കലോത്സവം
text_fieldsNext Story