ദിനേശ് മാഷിൻെറ ഓർമ പുതുക്കി ദിനേശ് മാഷിൻെറ ഓർമ പുതുക്കി ചെറുവത്തൂർ: സർവശിക്ഷ അഭിയാനിൽ റിസോഴ്സ് അധ്യാപകനായി ജോലി ചെയ്യുമ്പാേൾ കുട്ടികൾക്കായുള്ള ക്യാമ്പിൽ പങ്കെടുത്തുവരവെ മരണം തട്ടിയെടുത്ത ദിനേശ് മാഷിൻെറ രണ്ടാം ചരമദിനം ആചരിച്ചു. സംസ്ഥാന തലത്തിൽ ഭിന്നശേഷി കുട്ടികളെ പരിശീലിപ്പിക്കാൻ പുതിയ തലങ്ങൾ കണ്ടെത്തുകയും അധ്യാപകർക്ക് മികച്ച പരിശീലനങ്ങൾ നൽകുകയും ചെയ്ത അറിയപ്പെടുന്ന അധ്യാപകനായിരുന്നു. ദിനേശ് ചായ്യോം മരിക്കുമ്പാേൾ കാഞ്ഞങ്ങാട് ദുർഗ ഹൈസ്കൂളിൽ റിസോഴ്സ് അധ്യാപകനായിരുന്നു. ഈ മേഖലയിൽ അദ്ദേഹത്തിൻെറ നിസ്തുല സേവനം പരിഗണിച്ച് കഴിഞ്ഞ വർഷം ഏറ്റവും മികച്ച റിസോഴ്സ് അധ്യാപകനുള്ള സംസ്ഥാന അവാർഡ് മരണാനന്തര ബഹുമതിയായി നൽകി. ഓർമദിനത്തിൽ സോർട്ട് കേരളയുടെ നേതൃത്വത്തിൽ സാമ്പത്തിക പരാധീനതമൂലം ഓൺലൈൻ ക്ലാസുകൾ കാണാൻ സാധിക്കാത്ത മൂന്നു കുട്ടികൾക്ക് ടി.വിയും അനുബന്ധ സാമഗ്രികളും നൽകി. കൈതക്കാട് യു.പി സ്കൂളിലെ പ്രധാനാധ്യാപിക അനിത ടി.വി വിതരണം ഉദ്ഘാടനം ചെയ്തു. നീലേശ്വരം ഓട്ടിസം സൻെററിൽവെച്ചും ബഡ്‌സ് സ്കൂളിൽവെച്ചും മറ്റു കുട്ടികൾക്കുള്ള ടി.വി വിതരണം നടന്നു. സംസ്ഥാന പ്രസിഡൻറ് മനീഷ് വാളശ്ശേരി, ജോഷി കണ്ണൂർ, ജലജ സുരേഷ്, മുംതാസ്, ഋഷി സുകുമാർ, ജിജു, പുഷ്പൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പടം chr tv vitharannam ദിനേശൻ ചായ്യോമിൻെറ ഓർമദിനത്തിൽ സോർട്ട് കേരളയുടെ നേതൃത്വത്തിൽ ടി.വി വിതരണംചെയ്യുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2020 11:58 PM GMT Updated On
date_range 2020-10-08T05:28:42+05:30ദിനേശ് മാഷിെൻറ ഓർമ പുതുക്കി
text_fieldsNext Story