Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightചന്ദനത്തടി പിടികൂടിയ...

ചന്ദനത്തടി പിടികൂടിയ സംഭവം: വനംവകുപ്പ്​ അന്വേഷണം തുടങ്ങി

text_fields
bookmark_border
കാസർകോട്​: കലക്ടറേറ്റ്​​​ വളപ്പിനു പിറകിലെ വീട്ടിൽ നിന്നും രണ്ടരകോടിയോളം രൂപ വിലവരുന്ന ചന്ദന തടികൾ പിടികൂടിയ സംഭവത്തിൽ വനം വകുപ്പ്​ അന്വേഷണം തുടങ്ങി. റേഞ്ച്​ ഒാഫിസർ എൻ. അനിൽകുമാറിനാണ്​ അന്വേഷണ ചുമതല. ലോറി ഖാദർ എന്ന അബ്​ദുൽ ഖാദർ, അർഷാദ്​, ലോറി ഡ്രൈവർ എന്നിവരാണ്​ ഇപ്പോൾ കേസിൽ പ്രതികളായിട്ടുള്ളത്​. ഇൗ പട്ടിക വലുതാകുമെന്ന്​ വനംവകുപ്പ്​ ഉദ്യോഗസ്​ഥർ പറഞ്ഞു. സംഭവം ശ്രദ്ധയിൽപെട്ട കലക്​ടറുടെ ഗൺമാൻ നാല്​പേർ ഒാടി രക്ഷപ്പെടുന്നതാണ്​ കണ്ടത്​. ഇൗ നാലുപേർക്ക്​ പുറമെ ചന്ദനം ഇവിടെ എത്തിച്ചവർ, വാഹന ഉടമകൾ എന്നിവരുൾ​െപ്പടെ പ്രതികളാകും. ലോറി ആന്ധ്രയിലെ ചന്ദന ഫാക്​ടറി ഉടമയുടേതാണെന്ന്​ സംശയമുണ്ട്​. അബ്​ദുൽ ഖാദർ തന്നെയാണോ ഫാക്​ടറി ഉടമയെന്നും പരിശോധിക്കുന്നുണ്ട്​. മറ്റൊരു പ്രതി അർഷാദി​ന്​ ഫാക്​ടറിയുള്ളതായും പ്രാഥമിക നിഗനത്തിൽ എത്തിയിട്ടുണ്ട്​. കാസർകോട്​ ജില്ലയിലെ ചിലരുടെ ചന്ദന ഫാക്​ടറികൾ ആന്ധ്രയിലുണ്ട്​ എന്ന വിവരം ലഭിച്ചിട്ടുണ്ട്​. അവിടേക്ക്​ ചന്ദന ഉരുപ്പടികൾ എത്തിക്കുന്നത്​ കാസർകോടുനിന്നാണ്​. പതിവായി ചന്ദനം കൊണ്ടുപോകുന്ന സംഘമാണിതെന്ന്​ പ്രാഥമിക പരിശോധനയിൽ വ്യക്​തമായിട്ടുണ്ട്​. സുരക്ഷിത താവളവും സംശയത്തിന്​ അതീതവും എന്ന നിലയിൽ കലക്​ടറും ജില്ല പൊലിസ് ​മേധാവിയും താമസിക്കുന്ന പരിസരം തന്നെ ഉപയോഗപ്പെടുത്തുകയായിരുന്നു. വീട്ടുകാരുമായി വനംവകുപ്പ്​ ​അന്വേഷണം നടത്തിയപ്പോൾ അബ്​ദുൽ ഖാദർ കോവിഡ്​ പോസിറ്റിവായി കോഴിക്കോട്​ ചികിത്സയിലാ​െണന്നാണ്​ മൊഴി. ഇത്​ തെറ്റാണെന്ന്​ പിന്നീട്​ കണ്ടെത്തിയിട്ടുണ്ടെന്ന്​ അന്വേഷണ സംഘം പറഞ്ഞു. നാലുപേർ ഒാടിയ സംഘത്തിൽ ഖാദറുമുണ്ടായിരുന്നുവെന്നാണ്​ സംശയം. ഒരു പ്രതി രോഗബാധിതനാണെന്ന വിവരവും പരിശോധിക്കുന്നുണ്ട്​. പിടികൂടിയ ചന്ദനം വനംവകുപ്പി​ൻെറ കസ്​റ്റഡിയിലാണുള്ളത്​. ഇത്​ മറയൂരിലെ സർക്കാറി​ൻെറ ഡിസ്​റ്റിലറിയിലേക്ക്​ മാറ്റും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story