Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightചീമേനി എസ്​റ്റേറ്റിൽ...

ചീമേനി എസ്​റ്റേറ്റിൽ സോളാർ പാർക്ക് വേണ്ട

text_fields
bookmark_border
കാസർകോട്: പ്ലാ​േൻറഷൻ കോർപറേഷൻ ചീമേനി എസ്​റ്റേറ്റി​ൻെറ 425 ഏക്കർ സ്​ഥലം സോളാർ പാർക്ക് സ്​ഥാപിക്കാൻ നൽകാനുള്ള തീരുമാനത്തിൽനിന്ന് കേരള സർക്കാർ പിന്മാറണമെന്ന് കാസർകോട് ഡിസ്ട്രിക്​ട്​​ റബർ ആൻഡ് കാഷ്യൂ ലേബർ യൂനിയൻ (എ.ഐ.ടി.യു.സി) ജില്ല കമ്മിറ്റി പ്രമേയം വഴി ആവശ്യപ്പെട്ടു. 1962ൽ പ്ലാ​േൻറഷൻ കോർപറേഷൻ രൂപവത്കരിച്ചതുതന്നെ തൊഴിലാളികൾക്ക് തോട്ടങ്ങളിൽ ജോലി നൽകുന്നതിനായിരുന്നു. യഥാർഥ ലക്ഷ്യത്തെതന്നെ തുരങ്കംവെക്കുന്നതും തോട്ടം തൊഴിലാളികളുടെ തൊഴിൽ നഷ്​ടപ്പെടുത്തുന്നതുമായ തീരുമാനത്തിൽനിന്ന് സർക്കാർ പിന്തിരിഞ്ഞില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് യൂനിയൻ നേതൃത്വം നൽകുമെന്നും ജില്ല കമ്മിറ്റി അറിയിച്ചു. ഒക്ടോബർ ഏഴു മുതൽ ചീമേനി വില്ലേജ് ഓഫിസിനു മുന്നിലും എസ്​റ്റേറ്റ് ഓഫിസിനു മുന്നിലും തൊഴിലാളികളുടെ റിലേ സമരം നടത്താനും യോഗത്തിൽ തീരുമാനമായി. യൂനിയൻ പ്രസിഡൻറ്​ എം.എസ്. വാസുദേവൻ അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി കെ.വി. കൃഷ്ണൻ, യൂനിയൻ സെക്രട്ടറി കെ.എസ്. കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story