ചെറുവത്തൂർ: ഒരു തോണി നിർമിക്കാൻ പതിനായിരം രൂപ വേണ്ടിടത്ത് കേവലം രണ്ട് ബാരൽ കൊണ്ട് ഗംഗാധരൻ നടത്തിയ കണ്ടുപിടുത്തം അത്ഭുതമാകുന്നു. ടാർ ചെയ്ത ശേഷം ബാക്കിയായ ഫൈബർ ബാരൽ ഉപയോഗിച്ച് പത്ത് ദിവസം കൊണ്ടാണ് കാര്യങ്കോട്ടെ ഗംഗാധരൻ തോണി നിർമിച്ചത്. ഡ്രൈവറായ ടി.വി. ഗംഗാധരൻ കോവിഡ് കാലത്ത് പണിയില്ലാതായപ്പോൾ നേരമ്പോക്കിന് തുടങ്ങിയതാണ് തോണി നിർമാണം. നട്ട്, ബോൾട്ട്, പി.വി.സി പൈപ്പ് എന്നിവയാണ് തോണി നിർമാണത്തിന് പുറത്തുനിന്നും സംഘടിപ്പിച്ചവ. മൂന്നുപേർക്ക് സുഖമായി യാത്ര ചെയ്യാൻ സാധിക്കുന്നതാണിത്. കഴിഞ്ഞ മഴയിൽ വീട്ടിനകംവരെ വെള്ളം കയറിയപ്പോൾ രക്ഷപ്പെടാൻ തോണി വേണമെന്ന ആശയം ഉടലെടുത്തു. ഗാന്ധിജയന്തി ദിനത്തിലാണ് തോണി നീറ്റിലിറക്കിയത്. chr thoni.jpg ഗംഗാധരൻ ബാരൽ കൊണ്ട് നിർമിച്ച തോണിയുമായി തേജസ്വിനിപ്പുഴയിൽ
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2020 11:58 PM GMT Updated On
date_range 2020-10-04T05:28:38+05:30ബാരൽകൊെണ്ടാരു തോണി
text_fieldsNext Story