ഉദുമ: അവശരായ കിടപ്പുരോഗികൾക്ക് പാലക്കുന്ന് ലയൺസ് ക്ലബ് ഭക്ഷ്യധാന്യങ്ങളോടൊപ്പം ബക്കറ്റ്, ബെഡ് ഷീറ്റ്, ബാത്ത് ടവൽ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. ഉദുമ പെയിൻ ആൻഡ് പാലിയേറ്റിവ് കെയറാണ് അർഹരായവരുടെ പട്ടിക തയാറാക്കിയത്. ഗാന്ധി ജയന്തി നാളിൽ പാലക്കുന്ന് ലയൺസ് ക്ലബ് ഓഫിസിൽ നടന്ന ചടങ്ങിൽ ബന്ധുക്കൾ കിറ്റുകൾ ഏറ്റുവാങ്ങി. കോഴിക്കോട്, വയനാട്, മാഹി, കണ്ണൂർ, കാസർകോട് ഉൾപ്പെടുന്ന 318ഇ ഡിസ്ട്രിക്‌ട് ലയൺസിൻെറ ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായാണിത്. അർഹരായവരെ കണ്ടെത്തി വാട്ടർബെഡും വീൽചെയറും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. സോണ്‍ ചെയര്‍പേഴ്‌സൻ വി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എൻ.ബി. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഹ്മാന്‍ പൊയ്യയില്‍, ട്രഷറര്‍ സി. രവീന്ദ്രന്‍, ജോ. കാബിനറ്റ് സെക്രട്ടറി എസ്.പി.എം. ശറഫുദ്ദീന്‍, പി.എം. ഗംഗാധരന്‍, കുമാരന്‍ കുന്നുമ്മല്‍, പി. കുഞ്ഞികൃഷ്ണന്‍, സുരേഷ് കരിപ്പോടി, സതീഷ് പൂര്‍ണിമ, രാജേഷ് ആരാധന, പ്രമോദ് മൂകാംബിക, പി. ശശി, എം. മോഹനന്‍, എം.കെ.പ്രസാദ് എന്നിവർ സംസാരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2020 11:58 PM GMT Updated On
date_range 2020-10-04T05:28:38+05:30സാന്ത്വന കിറ്റ് വിതരണം
text_fieldsNext Story