Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightകേന്ദ്ര സർവകലാശാലയിൽ...

കേന്ദ്ര സർവകലാശാലയിൽ ഫലത്തോട്ടം ഒരുങ്ങുന്നു

text_fields
bookmark_border
കാസർകോട്: കേന്ദ്ര സർവകലാശാലയിൽ വിപുലമായ രീതിയിൽ ഫലത്തോട്ടം ഒരുങ്ങുന്നു. ഹൈ ഡെൻസിറ്റി പ്ലാൻറിങ് എന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് വാഴ്‌സിറ്റിയുടെതന്നെ ഒരേക്കറോളം വരുന്ന ഭൂമിയിലാണ് തോട്ടം ഒരുങ്ങുന്നത്. കുറഞ്ഞ പ്രദേശത്ത് കൂടുതൽ വിളവെടുപ്പ് എന്നതാണ് ഈ സാങ്കേതിക വിദ്യയിലൂടെ സാധ്യമാകുന്നത്. 200ഓളം മാവുകളും 100ഓളം പ്ലാവുകളും തോട്ടത്തിൽ നട്ടുപിടിപ്പിക്കും. തോട്ടം ഒരുക്കുന്നതി​ൻെറ ഉദ്ഘാടനം വൈസ് ചാൻസലർ പ്രഫ. വെങ്കിടേശ്വരുലു മാവിൻ തൈകൾ നട്ട് നിർവഹിച്ചു. രജിസ്ട്രാർ ഡോ. എ. രാധാകൃഷ്ണൻ നായർ, സ്​റ്റുഡൻറ്​സ്​ വെൽഫെയർ ഡീൻ പ്രഫ. അരുൺ കുമാർ, തോട്ടം കോഓഡിനേറ്റർ ഡോ. ജാസ്മിൻ ഷാ എന്നിവർ സംബന്ധിച്ചു. ksd cuk: കേന്ദ്ര സർവകലാശാലയിൽ തോട്ടം ഒരുക്കൽ ഉദ്ഘാടനം വൈസ് ചാൻസലർ പ്രഫ. വെങ്കിടേശ്വരുലു മാവിൻതൈകൾ നട്ട് നിർവഹിക്കുന്നു
Show Full Article
TAGS:
Next Story