കാസർകോട്: ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക സംഘടനകളും ദിവസങ്ങളായി മുറവിളി കൂട്ടിയിട്ടും തീരുമാനത്തിൽ മാറ്റമില്ലാതെ സർക്കാർ. കാഞ്ഞങ്ങാട് ജില്ല ആശുപത്രി ഒക്ടോബർ ഒന്ന് മുതൽ കോവിഡ് രോഗികൾക്ക് മാത്രമുള്ള ചികിത്സകേന്ദ്രമായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അത്യാഹിത നിലയിലുള്ള കോവിഡ് രോഗികൾക്കായി 100 കിടക്കകളുള്ള വാർഡ് സജ്ജീകരിക്കും. അഞ്ച് വൻെറിലേറ്ററുകൾ ഇവിടെ ഒരുക്കും. കോവിഡ് ബാധിച്ച ഗർഭിണികൾക്ക് ഇവിടെ ചികിത്സ സൗകര്യം ഒരുക്കും. അതേസമയം, എൻഡോസൾഫാൻ ദുരിതബാധിതരടക്കമുള്ള സാധാരണക്കാർ ചികിത്സക്കായി എന്തു ചെയ്യണമെന്ന ചോദ്യം ബാക്കിയാണ്. ടാറ്റ ആശുപത്രിയില്‍ പുതിയ തസ്തിക: ധനവകുപ്പിനെ സമീപിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കാസർകോട്: കോവിഡ് പശ്ചാത്തലത്തില്‍ ടാറ്റ ഗ്രൂപ് നിര്‍മിച്ചു നല്കിയ ആശുപത്രി ആരംഭിക്കണമെങ്കില്‍ ആവശ്യമായ ജീവനക്കാര്‍ വേണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. നിലവില്‍ ജീവനക്കാരുടെ പരിമിതമായ സാഹചര്യമാണ് കാസര്‍കോട് ഉള്ളത്. അതിനാല്‍, പുതിയ തസ്തികകള്‍ സൃഷ്ടിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ധനകാര്യ വകുപ്പിനെ സമീപിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നീലേശ്വരം നഗരസഭ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയുടെ പുതിയ കെട്ടിടസമുച്ചയം വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാസർകോട് മെഡിക്കല്‍ കോളജ് ആശുപത്രി ബ്ലോക്ക് നിര്‍മാണം അവസാന ഘട്ടത്തിലാണ്. 293 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചാണ് ഇതിൻെറ പ്രവര്‍ത്തനം നടത്തുന്നത്. എങ്കിലും പുതുതായി ഡോക്ടര്‍മാര്‍ വരാത്തത് പ്രതിസന്ധിയാണ്. പൊതുജനാരോഗ്യ മേഖല അനുദിനം വികസിക്കുന്ന കേരളത്തില്‍ എയിംസ് അനുവദിക്കേണ്ടതാണ്. കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിനായി നിരന്തര പരിശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തുടരുന്നുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2020 11:59 PM GMT Updated On
date_range 2020-09-29T05:29:21+05:30എങ്ങുമെത്താതെ പ്രതിഷേധം; ഒക്ടോബർ മുതൽ ജില്ല ആശുപത്രി കോവിഡ് ചികിത്സ കേന്ദ്രം
text_fieldsNext Story